CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 7 Seconds Ago
Breaking Now

തെരേസ മേയെ പ്രശംസ കൊണ്ട് മൂടി ഡൊണാള്‍ഡ് ട്രംപ്; ബ്രിട്ടന്‍ സന്ദര്‍ശനം ഈ വര്‍ഷം തന്നെ; അമേരിക്കയുമായുള്ള സവിശേഷ ബന്ധം പഴയത് പോലെ തുടരും!

ബ്രക്‌സിറ്റിന് ശേഷം അമേരിക്കയുമായുള്ള സഹകരണം ഉറപ്പിക്കേണ്ടത് ബ്രിട്ടന് സുപ്രധാനമാണ്.

ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം വേദിയില്‍ ഏറെ കാത്തിരുന്ന തെരേസ മേയ്-ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച വിജയകരം. അമേരിക്കയുമായുള്ള ബ്രിട്ടന്റെ ബന്ധം മോശമാകുന്നുവെന്ന പ്രചരണങ്ങള്‍ക്കിടെ ഊഹാപോഹങ്ങള്‍ മാറ്റിവെച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷ സഹകരണം കൂടുതല്‍ ദൃഢമായി തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. തെറ്റായ അഭ്യൂഹങ്ങള്‍ തിരുത്താനാണ് ഈ കൂടിക്കാഴ്ചയെന്ന് ട്രംപ് വ്യക്തമാക്കി. 

പല തവണ നീട്ടിയ ട്രംപിന്റെ ബ്രിട്ടീഷ് സന്ദര്‍ശനം ഈ വര്‍ഷം തന്നെ അരങ്ങേറുമെന്നും ഇരുനേതാക്കളും ധാരണയായി. യുകെ-യുഎസ് വ്യാപാരത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടാകുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. തെരേസ മേയുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ ബഹുമാനമാണുള്ളതെന്നും, ആ രാജ്യത്തോട് സ്‌നേഹമാണെന്നും ട്രംപ് വ്യക്തമാക്കി. 

ബ്രക്‌സിറ്റിന് ശേഷം അമേരിക്കയുമായുള്ള സഹകരണം ഉറപ്പിക്കേണ്ടത് ബ്രിട്ടന് സുപ്രധാനമാണ്. യുകെയ്ക്ക് ഒപ്പം പോരാടാന്‍ യുഎസ് എന്നും സന്നദ്ധമാണ്. ഭാവിയില്‍ കൂടുതല്‍ മികച്ച ബന്ധം ഉടലെടുക്കുമെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി. മികച്ച വ്യാപാര ബന്ധം ഉറപ്പാക്കി ഭാവിയില്‍ ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ അവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുകയെന്ന് മേയ് പറഞ്ഞു. 

2019 മാര്‍ച്ച് 29-നാണ് ബ്രക്‌സിറ്റ് നടപടി പൂര്‍ത്തിയാക്കി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരിക. ഇതിന് മുന്‍പ് യുഎസുമായി സഹകരണം ഉറപ്പാക്കുന്നത് യുകെയുടെ സാമ്പത്തിക നടപടികള്‍ക്ക് ശക്തി പകരും.




കൂടുതല്‍വാര്‍ത്തകള്‍.