CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 56 Seconds Ago
Breaking Now

വനിതാ യാത്രക്കാരിയുടെ അടുത്തിരിക്കാന്‍ വിമാനത്തില്‍ കൂട്ടയിടി; എതിര്‍ത്ത സ്ത്രീക്കെതിരെ തെറിയഭിഷേകം; മൂന്ന് ബിസിനസ്സുകാര്‍ അറസ്റ്റില്‍

പൈലറ്റിനെ സംഭവം അറിയിച്ചതോടെ ഇദ്ദേഹം ഡല്‍ഹി എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ സംഭവം അറിയിച്ചു

ബെംഗളൂരുവില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയില്‍ വനിതാ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ മൂന്ന് ബിസിനസ്സുകാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. വനിതാ യാത്രക്കാരിക്ക് സമീപമുള്ള ഒഴിഞ്ഞ സീറ്റില്‍ ഇരിക്കാനുള്ള ഇവരുടെ ശ്രമങ്ങള്‍ക്കൊടുവിലാണ് പ്രശ്‌നം ഉടലെടുത്തത്. ഇതിനെ യുവതി എതിര്‍ത്തെങ്കിലും ഈ പുരുഷ യാത്രക്കാര്‍ ശ്രമം ഉപേക്ഷിച്ചില്ല.

പല തവണ സംഗതി ആവര്‍ത്തിച്ചതോടെ യുവതി സ്‌പൈസ് ജെറ്റ് ജീവനക്കാരോട് പരാതിപ്പെട്ടു. സ്വന്തം സീറ്റിലേക്ക് മടങ്ങിപ്പോകാന്‍ ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ സ്ത്രീക്ക് നേരെ അസഭ്യം വിളിക്കുകയായിരുന്നു. വിമാനം യാത്ര ആരംഭിച്ച ശേഷമായിരുന്നു പ്രശ്‌നങ്ങള്‍. സ്ത്രീയുടെ അരികിലുള്ള ഒഴിഞ്ഞ സീറ്റില്‍ ഇരുന്നേ അടങ്ങൂവെന്ന നിലയിലായിരുന്നു ബിസിനസ്സുകാര്‍.

ഇതിനെ എതിര്‍ത്തതോടെ തെറിവിളി ആരംഭിച്ചു. പൈലറ്റിനെ സംഭവം അറിയിച്ചതോടെ ഇദ്ദേഹം ഡല്‍ഹി എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ സംഭവം അറിയിച്ചു. വിമാനത്താവളത്തില്‍ കാത്തുനിന്ന സിഐഎസ്എഫ് സംഘം പ്രശ്‌നക്കാരായ യാത്രക്കാരെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

യുവതി മജിസ്‌ട്രേറ്റിന് മുന്നിലെത്തി മൊഴി രേഖപ്പെടുത്തി. മൂന്ന് ബിസിനസ്സുകരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.




കൂടുതല്‍വാര്‍ത്തകള്‍.