CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 47 Seconds Ago
Breaking Now

ഭര്‍ത്താവിന്റെ പീഡനത്തെ കുറിച്ച് ഭാര്യ പരാതിപ്പെട്ടു ; കത്തിലൂടെ മൊഴി ചൊല്ലി പ്രതികാരം വീട്ടല്‍

പരാതിപ്രകാരം, ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ സെഷന്‍ 498 പ്രകാരം കേസെടുത്തു

ഭര്‍ത്താവിന്റെ സ്ത്രീധന പീഡനത്തെ കുറിച്ച് പോലീസില്‍ പരാതിപ്പെട്ട യുവതിയെ കത്തിലൂടെ മൊഴി ചൊല്ലി പകരം വീട്ടല്‍. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലി, ഭര്‍ത്താവും കുടുംബവും തന്നെ നിരന്തരമായി പീഡിപ്പിക്കുവെന്ന് പറഞ്ഞ് 20 കാരിയായ യുവതിയാണ് ഭീവാഡി ശാന്തി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനുശേഷമാണ് യുവതിയെ മൊഴി ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതായി ഭര്‍ത്താവ് കത്തിലൂടെ അറിയിച്ചത്.

പരാതിപ്രകാരം, ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ സെഷന്‍ 498 പ്രകാരം കേസെടുത്തതായും എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ശാന്തി നഗര്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

2016 ല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഭര്‍ത്താവിനെക്കുറിച്ച് യുവതി പൊലീസില്‍ പരാതിപ്പെട്ടത്. തന്നെയും, കുടുംബത്തെയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും, 50000 രൂപ ആവശ്യപ്പെട്ടിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. നിരന്തരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന വീട്ടിലേക്ക് പോയ യുവതിക്ക് 2016 സെപ്തംബറിലാണ് ഭര്‍ത്താവ് സ്റ്റാമ്പ് പേപ്പറില്‍ മുത്തലാക്ക് ചൊല്ലി കത്തയക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.