CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 59 Seconds Ago
Breaking Now

രാത്രി മരുന്നു വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിന്റെ വെട്ടിമാറ്റിയ തല മതസ്ഥാപനത്തിന്റെ മതിലില്‍ ; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കൊലപാതകം

രമേഷ് എന്ന 25 കാരനാണ് കൊല്ലപ്പെട്ടത്.

മതസ്ഥാപനത്തിന്റെ ചുറ്റുമതിലിനു മുകളില്‍ പുരുഷന്റെ തല വെട്ടിമാറ്റി വെച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് ഞെട്ടിക്കുന്ന സംഭവം. ബൊട്ടുഗുഡ നിവാസികളാണ് ഇത് ആദ്യം കണ്ടത്. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചതും.

കൊല്ലപ്പെട്ടയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പി. രമേഷ് എന്ന 25 കാരനാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ക്കായി പൊലീസ് ഊര്‍ജ്ജിതമായി അന്വേഷിക്കുന്നുണ്ട്. പൊലീസ് നായ്ക്കള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.എട്ടോളം പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

കൊല്ലപ്പെട്ട രമേഷ് ട്രാക്ടര്‍ ഡ്രൈവറാണ്. മരുന്നു വാങ്ങാനായി കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് രമേഷ് പുറത്തുപോയത്. ഒരാഴ്ചയ്ക്കിടെ പ്രദേശത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഇത്.

 




കൂടുതല്‍വാര്‍ത്തകള്‍.