CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 24 Seconds Ago
Breaking Now

കോടികള്‍ വിലയിട്ട ഭൂമി പാവങ്ങള്‍ക്ക് നല്‍കി ആചാരി ; കഴിയുന്നത് വാടക വീട്ടില്‍ 15 പേര്‍ക്കൊപ്പം ; ദയനീയ അവസ്ഥയിലും ഈ ത്യാഗം മാതൃകയാകുന്നു

തന്റെ ഉടമസ്ഥതയിലുള്ള 2.3 ഏക്കര്‍ ഭൂമി ഭൂരഹിതരായ 250 പാവങ്ങള്‍ക്ക് വിതരണം ചെയ്തു ഇദ്ദേഹം.

വാടക വീട്ടില്‍ കഴിയുന്ന വ്യക്തി കോടികള്‍ വിലയുള്ള ഭൂമി ദാനം ചെയ്താലോ ? ഭുവനേശ്വറില്‍ നിന്നുള്ള വാര്‍ത്ത ഞെട്ടിയ്ക്കും. മുഗുദ സൂര്യനാരായണ്‍ ആചാരിയാണ് ഇതു ചെയ്തത്. താമസം വാടക വീട്ടില്‍ ആണെങ്കിലും തന്റെ ഉടമസ്ഥതയിലുള്ള 2.3 ഏക്കര്‍ ഭൂമി ഭൂരഹിതരായ 250 പാവങ്ങള്‍ക്ക് വിതരണം ചെയ്തു ഇദ്ദേഹം. 

ഒഡീഷയിലെ കൊറാപുത് ജില്ലയിലാണ് 60-കാരനായ ആചാരി കുടുംബത്തോടൊപ്പം കഴിയുന്നത്. മക്കളും, അവരുടെ ഭാര്യമാരും, പേരക്കുട്ടികളും, മാതാപിതാക്കളും അടക്കം 15 പേരാണ് വാടക വീട്ടില്‍ തിങ്ങിക്കൂടി ജീവിച്ചുവരുന്നത്. വാതിലും, ജനലും നിര്‍മ്മിക്കുന്ന ഫാബ്രിക്കേഷന്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. 

2.3 ഏക്കര്‍ ഭൂമിയാണ് 250 പേര്‍ക്കായി ആചാരി വീതിച്ചത്. ഇതില്‍ അവസാനത്തെ 10 പേര്‍ക്ക് ദാനം ചെയ്തതിന്റെ രേഖകള്‍ ഞായറാഴ്ച കൈമാറി. 20 വര്‍ഷം മുന്‍പ് നടത്തിയ ഒരു പ്രതിജ്ഞ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ഇന്ന് ഈ മനുഷ്യന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്ല രീതിയില്‍ ജീവിച്ച വ്യക്തിയാണ് ഇദ്ദേഹം. ഒരു ക്ഷേത്രത്തിന്റെ പണി തീര്‍ക്കുന്ന വേളയില്‍ ഒരു പൂജാരിയാണ് ഭൂമി ദാനം ചെയ്യുന്നത് നന്മയാണെന്ന് ഇദ്ദേഹത്തോട് പറഞ്ഞത്. പക്ഷെ സാമ്പത്തികമായ വീഴ്ച പെട്ടെന്നായിരുന്നു. ഉണ്ടായിരുന്ന വീടും മറ്റും വിറ്റ് വാടക വീട്ടിലായി ജീവിതം. പക്ഷെ പറഞ്ഞ വാക്ക് അദ്ദേഹം മറന്നില്ല. ദാരിദ്ര്യത്തില്‍ ജീവിക്കുമ്പോഴും തൊഴിലാളികള്‍ക്കും, വിധവകള്‍ക്കും, നോക്കാന്‍ ആളില്ലാത്തവര്‍ക്കും അദ്ദേഹം ഭൂമി ദാനം ചെയ്തുവന്നു. വര്‍ക്ക്‌ഷോപ്പ് നടത്താന്‍ ലീസിന് സര്‍ക്കാര്‍ ഭൂമിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന്റെ ത്യാഗമെന്ന് അറിയുമ്പോള്‍ കണ്ണ് നിറയാതെ തരമില്ല. 

തങ്ങള്‍ക്ക് ആചാരി ഒരു മനുഷ്യനല്ല ദൈവമാണെന്ന് ഇദ്ദേഹം ഭൂമി നല്‍കിയ ഒരു വിധവ പറയുന്നു. റിയല്‍ എസ്റ്റേറ്റുകാര്‍ 3-4 കോടി നല്‍കാമെന്ന് പറഞ്ഞ ഭൂമിയാണ് ആചാരി ദാനം ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.