CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 54 Minutes 18 Seconds Ago
Breaking Now

മകന്റെ ജീവനായി കോടതിയുടെ കനിവ് കാത്ത് ഈ ദമ്പതികള്‍; 20 മാസം പ്രായമുള്ള ആല്‍ഫി തിരിച്ചുവരുമെന്ന് വിശ്വസിക്കുന്ന മാതാപിതാക്കളുടെ വിലാപം ജഡ്ജിന്റെ ഹൃദയത്തില്‍ എത്തുമോ; ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫ് ചെയ്യരുതെന്ന് അപേക്ഷ

ടോമിന്റെയും, കെയ്റ്റിന്റെയും പോരാട്ടത്തിന് പിന്തുണ നല്‍കാന്‍ സെലിബ്രിറ്റികളും രംഗത്തെത്തിയിട്ടുണ്ട്.

20 മാസം മാത്രം പ്രായമുള്ള തങ്ങളുടെ മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ കോടതിയില്‍ ജഡ്ജിന്റെ കനവിനായി കാത്തുനില്‍ക്കുന്ന മാതാപിതാക്കളുടെ അവസ്ഥ എന്താകും? ഡിജനറേറ്റീവ് ബ്രെയിന്‍ ഡിസോര്‍ഡര്‍ ബാധിച്ച ആല്‍ഫി ഇപ്പോള്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇത് ഓഫാക്കരുത് എന്നാണ് മാതാപിതാക്കളായ 21-കാരന്‍ ടോം ഇവാന്‍സും, 20-കാരി കെയ്റ്റ് ജെയിംസും ആവശ്യപ്പെടുന്നത്. തങ്ങളുടെ മകന്റെ സ്ഥിതി മെച്ചപ്പെടുന്നതായാണ് ടോം കോടതിക്ക് മുന്‍പാകെ വാദിക്കുന്നത്. 

ആല്‍ഫിയുടെ യഥാര്‍ത്ഥ രോഗം എന്തെന്ന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതിനുള്ള മെഡിക്കല്‍ പ്രൊഫഷണലുകളുടെ പരിശ്രമങ്ങള്‍ എല്ലാം പാഴാവുകയും ചെയ്തു. ഇതോടെയാണ് ലിവര്‍പൂള്‍ ആല്‍ഡര്‍ ഹേ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അധികൃതര്‍ കുട്ടിക്ക് നല്‍കിവരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെയാണ് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ മകനെ മരണത്തിലേക്ക് തള്ളിവിടാന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന് പിതാവ് വ്യക്തമാക്കി. മകന്റെ തലച്ചോറ് ഇപ്പോളും പ്രവര്‍ത്തനക്ഷമമാണ്, പ്രതികരിക്കുന്നുമുണ്ട്. ആല്‍ഫി മരിക്കുകയല്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. അവന്റെ സ്ഥിതി മെച്ചപ്പെടുകയാണ്, ടോം പറയുന്നു. 

ടോമിന്റെയും, കെയ്റ്റിന്റെയും പോരാട്ടത്തിന് പിന്തുണ നല്‍കാന്‍ സെലിബ്രിറ്റികളും രംഗത്തെത്തിയിട്ടുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത തലച്ചോറിലെ അവസ്ഥ ചികിത്സിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് ആശുപത്രി പ്രഖ്യാപിച്ചതോടെയാണ് ആല്‍ഫിയെ രക്ഷിക്കാനുള്ള പ്രചരണങ്ങള്‍ക്ക് തുടക്കമായത്. കുട്ടിക്ക് ബുദ്ധി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന സ്‌പെഷ്യലിസ്റ്റുകളുടെ കണ്ടെത്തലുകളെ മാതാപിതാക്കള്‍ ചോദ്യം ചെയ്യുന്നു. ഇറ്റലിയിലെ ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ കുട്ടിയെ രക്ഷിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. 2016-ല്‍ ചാര്‍ലി ഗാര്‍ഡിനെ രക്ഷിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിയ അതേ ആശുപത്രിയാണ് ഇവരുടെ ലക്ഷ്യം. 

60,000 പൗണ്ടാണ് കുട്ടിയുടെ ചികിത്സയ്ക്കായി ഇതുവരെ സ്വരൂപിക്കപ്പെട്ടിട്ടുള്ളത്. പക്ഷെ ജഡ്ജ് കനിഞ്ഞാല്‍ മാത്രമേ ഇനി ഇവര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ.




കൂടുതല്‍വാര്‍ത്തകള്‍.