CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 26 Seconds Ago
Breaking Now

18 വര്‍ഷം കുഞ്ഞിനായി കാത്തിരുന്നു ; ഇരട്ട കുട്ടികളെ താലോലിക്കാതെ ആ അമ്മ മടങ്ങി

ശിശുപാലന്റെ ഭാര്യ ഷീബയാണ് ഇരട്ടകള്‍ക്കു ജന്മംനല്‍കി അഞ്ചാം ദിവസം മരിച്ചത്.

18 വര്‍ഷം കാത്തിരുന്ന ശേഷം പിറന്ന ഇരട്ടക്കുഞ്ഞുങ്ങളെ കണ്ണുനിറയെ കാണുംമുമ്പേ, ലാളിക്കുംമുമ്പേ അമ്മയ്ക്ക് അപ്രതീക്ഷിത മരണം. 

കുമരകം പാണ്ടന്‍ബസാറിനു സമീപം പറത്തറ വീട്ടില്‍ ശിശുപാലന്റെ ഭാര്യ ഷീബ(42)യാണ് ഇരട്ടകള്‍ക്കു ജന്മംനല്‍കി അഞ്ചാം ദിവസം മരിച്ചത്. വിവാഹം കഴിഞ്ഞ് 18 വര്‍ഷമായ ഇവര്‍ക്കു ദീര്‍ഘകാലത്തെ ചികിത്സയ്ക്കും പ്രാര്‍ഥനയ്ക്കും ശേഷമാണു കുഞ്ഞുങ്ങളുണ്ടായത്. വൈകിയെത്തിയ കുഞ്ഞുങ്ങള്‍ ഇരട്ടകളായതിന്റെ സന്തോഷത്തിലായിരുന്നു ശിശുപാലനും ഷീബയും.

കഴിഞ്ഞ വ്യാഴാഴ്ച തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണു കുഞ്ഞുങ്ങള്‍ ജനിച്ചത്. തൂക്കം കുറവായിരുന്നതിനാല്‍ കുഞ്ഞുങ്ങളെ ഇന്‍ക്യൂബേറ്ററിലേക്കു മാറ്റിയിരുന്നു. കുഞ്ഞുങ്ങളുടെ നില മെച്ചപ്പെട്ടതോടെ ഇന്നലെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യാന്‍ തയാറെടുക്കുന്നതിനിടെ ഷീബയ്ക്കു തലചുറ്റല്‍ അനുഭവപ്പെട്ടു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. 




കൂടുതല്‍വാര്‍ത്തകള്‍.