CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 1 Seconds Ago
Breaking Now

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചരണത്തില്‍ പലതും കള്ളം ; കാണാതാകുന്ന കുട്ടികള്‍ തിരിച്ചെത്തുന്നുമുണ്ടെന്ന് റിപ്പോര്‍ട്ട്

1774 കുട്ടികളെ കാണാതായി, 1725 പേര്‍ തിരികെയെത്തി.

ഭിക്ഷാടനമാഫിയ കുട്ടികളെ കടത്തുന്നുവെന്ന പ്രചരണം ആശങ്ക സൃഷ്ടിക്കുകയാണ് . വീടുകളില്‍ കാണുന്ന കറുത്ത സ്റ്റിക്കര്‍, സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുട്ടികളെ കാണാതാകുന്ന കേസുകള്‍ എന്നിവ ബന്ധപ്പെടുത്തിയാണ് പ്രചാരണം. എന്നാല്‍, കറുത്ത സ്റ്റിക്കര്‍ മോഷണസംഘത്തിന്റെയോ ഭിക്ഷാടനമാഫിയയുടെയോ അല്ലെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്. കാണാതാകുന്ന കുട്ടികളില്‍ പലരും തിരിച്ചെത്തുമ്പോഴാണ് ഇവരെ തട്ടിക്കൊണ്ടുപോയതല്ലെന്ന് തിരിച്ചറിയുന്നത്. തിരിച്ചെത്തുന്ന വാര്‍ത്തകളാണെങ്കില്‍ ആരും ശ്രദ്ധിക്കാറുമില്ല.

. നാടുവിട്ടുപോയി തിരിച്ചെത്തുന്ന കുട്ടികളുടെ മാനസികനില പരിഗണിച്ച് നാടുവിടാനുണ്ടായ സാഹചര്യം ചോദിക്കാന്‍ ആരും തയ്യാറാകാറുമില്ല. 1774 കുട്ടികളെ കാണാതായി, 1725 പേര്‍ തിരികെയെത്തി. കുട്ടികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് 2017ല്‍ സംസ്ഥാനത്ത് 1472 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. 1742 കേസുകളിലായി കാണാതായ 1774 പേരില്‍ 1725 പേരെയും കണ്ടെത്താനായി. ഇനി 49 കുട്ടികളെ കണ്ടെത്താനുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് 199 പേര്‍ സംസ്ഥാനത്ത് പിടിയിലായിട്ടുണ്ട്. ഇവരില്‍ 188 പേര്‍ കേരളത്തിലുള്ളവരും ആറുപേര്‍ തമിഴ്‌നാട്ടുകാരും രണ്ടു വീതം പേര്‍ അസം, ബംഗാള്‍ സ്വദേശികളുമാണ്. കര്‍ണാടകത്തില്‍നിന്നുള്ള ഒരാളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതില്‍ കേരളം മുന്നിലാണ്. കാണാതാകുന്നവരില്‍ 87.6 ശതമാനം തിരിച്ചുവരുന്നുവെന്നാണ് കണക്ക്.

 




കൂടുതല്‍വാര്‍ത്തകള്‍.