CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 53 Seconds Ago
Breaking Now

ചന്തയില്‍ പറയേണ്ട കാര്യം സഭയില്‍ പറയരുതെന്ന് മുഖ്യമന്ത്രി ; ബിനോയ് വിഷയത്തില്‍ നിയമസഭയില്‍ അടിപിടി

വിഷയം നിയമസഭയില്‍ പ്രതിപക്ഷത്തിന് ആയുധമായിരിക്കുകയാണ്.

13 കോടി രൂപയുടെ തട്ടിപ്പ് കേസാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരെയുള്ളത്. വിഷയം നിയമസഭയില്‍ പ്രതിപക്ഷത്തിന് ആയുധമായിരിക്കുകയാണ്. 

ഭരണപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രമേയത്തിന് അനുമതി നിഷേധിച്ചു. വിദേശത്തെ സംഭവം അടിയന്തരപ്രമേയമാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ചന്തയില്‍ പറയേണ്ട കാര്യങ്ങള്‍ സഭയില്‍ പറയരുതെന്ന് മുഖ്യമന്ത്രി ബഹളങ്ങള്‍ക്കിടെ പ്രതിപക്ഷത്തെ താക്കീത് ചെയ്തു.

ലോകകേരള സഭയുടെ മറവില്‍ വ്യാപക തട്ടിപ്പാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കോടിയേരിയുടെ തട്ടിപ്പുകളാണ് ലോകകേരള സഭയുടെ മുഖ്യഅജന്‍ഡ. ബിനോയ് കോടിയേരിയുടെ മടങ്ങിയ ചെക്കിന്റെ പകര്‍പ്പ് പ്രതിപക്ഷം സഭയില്‍ കാണിച്ചു. മൂന്നുകേസുണ്ടെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു.

ഇതിനിടെ ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിയ ആരോപണമാണ് ഇപ്പോഴത്തെതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പിണറായി പറഞ്ഞത് യച്ചൂരിക്കുള്ള മറുപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പുറത്തുവന്നത് സിപിഎം കേന്ദ്രകമ്മിറ്റിക്കു നല്‍കിയ പരാതിയാണ്. വാര്‍ത്തകളുടെ പേരില്‍ ചര്‍ച്ച പറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സോളര്‍ കേസ് ആറുതവണ ചര്‍ച്ച ചെയ്തല്ലോയെന്ന് ചെന്നിത്തലയും തിരിച്ചടിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.