CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 34 Minutes Ago
Breaking Now

പാഡ്മാന്‍ സംസ്‌കാരത്തിന് എതിര് ; സിനിമയ്ക്ക് പാകിസ്താനില്‍ വിലക്ക്

അക്ഷയ് കുമാര്‍ നായകനായ പാഡ്മാന് പാകിസ്താനില്‍ വിലക്ക്. പാകിസ്താനിലെ ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. തങ്ങളുടെ സംസ്‌കാരത്തിനും ആചാരങ്ങള്‍ക്കും എതിരാണെന്നതിനാലാണ് സിനിമ വിലക്കുന്നതെന്ന് ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡംഗമായ ഇഷഖ് അഹമ്മദ് പറഞ്ഞു. ബോര്‍ഡിന്റെ തീരുമാനത്തെ പിന്തുണച്ച് പ്രശസ്ത പാകിസ്താനി സിനിമാ സംവിധായകനായ സയ്യിദ് നൂര്‍ രംഗത്തെത്തി. പാഡ്മാന്‍ മാത്രമല്ല, പദ്മാവതും പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതായിരുന്നെന്നും നൂര്‍ പറഞ്ഞു. മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്ന ചിത്രമാണ് പദ്മാവതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാട്ടിന്‍പുറങ്ങളിലെ സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാന്‍ ജീവിതംമാറ്റിവച്ച അരുണാചലം മുരുകാനന്ദന്റെ കഥപറയുന്ന ചിത്രമാണ് പാഡ്മാന്‍. ദേശീയ അവാര്‍ഡ് ജേതാവായ അക്ഷയ് കുമാറാണ് ചിത്രത്തില്‍ മുരുകാനന്ദന്റെ വേഷംചെയ്യുന്നത്. രാധികാ ആപ്‌തെയും സോനം കപൂറുമാണ് നായികമാര്‍. സോഷ്യല്‍മീഡിയയിലെ പാഡ്മാന്‍ ചലഞ്ച് വൈറലായി കഴിഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.