CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 36 Minutes 9 Seconds Ago
Breaking Now

ജി എം എ - സ്നേഹാഞ്ജലി 2018 ഏപ്രിൽ 28ന്...

ജി.എം.എ സംഘടിപ്പിക്കുന്ന  "സ്നേഹാഞ്ജലി 2018 “, ഏപ്രിൽ  28  - ന് ഗ്ലോസ്റ്റർഷെയറിലേ സർ തോമസ് റിച്ച് ഗ്രാമർ സ്കൂളിൽ വച്ചു നടത്തുന്നു. കലാ സാംസ്കാരിക രംഗത്തോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങൾ മുഖമുദ്രയാക്കിയ ജി.എം.എ യുടെ ചാരിറ്റി ഫണ്ടിലേക്കുള്ള ധനശേഖരണമാണ് ഈ ഇവന്റിലൂടെ ലക്ഷ്യമാക്കുന്നത്‌ . GMA കുടുംബാംഗങ്ങളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി അകാല ചരമമടഞ്ഞ ഞങ്ങളുടെ പ്രിയപെട്ടവരെ ഓർമ്മിക്കുന്ന ഒരു ദിനവും കൂടിയാണ് സ്നേഹാഞ്ജലി. വിവിധ വർണ സഭലമായ കലാ പരിപാടികൾക്കൊപ്പം GMA ഓർക്കസ്ട്രയുടെ ഗാനമേളയും ഇതിനോടൊപ്പം  ഒരുക്കിയിട്ടുണ്ട്. 

എക്കാലവും വ്യത്യസ്‌തമായ കലാപരിപാടികൾ കൊണ്ട് വരുന്ന GMA ഇത്തവണ നടത്തുന്നത് "പുരുഷകേസരി" സ്റ്റേജ് ഷോ ആണ്.  Professionaly ഗ്രൂമിങ് കൊടുത്തു കൊണ്ടാണ് പാർട്ടിസിപ്പന്റ്സ്ഇതിനായി അണിനിരക്കുന്നത്. 

ഇതിൽ നിന്നും ശേഖരിക്കുന്ന മുഴുവൻ തുകയും GMAയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കു മാത്രമാണ് ഉപയോഗിക്കുന്നത്. UKഇൽ എന്ന് തന്നെയല്ല, ലോകത്തിലുള്ള മലയാളി അസോസിയേഷനുകൾനടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ നിന്നും ഏറെ വ്യത്യസ്താമായിയാണു GMA പ്രവർത്തിക്കുന്നത്. എല്ലാ വർഷവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക കേരളത്തിലെ ഒരു ജില്ലാ ആശുപത്രിക്കു വേണ്ടിയുള്ള സഹായമാണ് GMA ചെയ്തു കൊടുക്കുന്നത്. സമൂഹത്തിലെ താഴെ തട്ടിലുള്ള രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണ് ജില്ലാ ഹോസ്പിറ്റൽ.  ഈ വർഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പത്തനംതിട്ട ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. കേരളത്തില്‍ സ്വകാര്യ ആസ്പത്രിയിലെ ചികിത്സയെ കുറിച്ച് സ്വപ്നം പോലും കാണാന്‍ കഴിയാത്ത പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രികളുടെ ശോചനീയാവസ്ഥക്ക്‌, കഴിയും വിധം ഒരു പരിഹാരമായി മാറുന്നതാണ് ജി.എം.എ യുടെ ഈ രംഗത്തെ പരിശ്രമങ്ങൾ. ചാരിറ്റി പ്രവർത്തനങ്ങൾ നിത്യ ജീവിതത്തിന്റെ ഭാഗമായും ശൈലിയായും മാറ്റിയ ജി.എം.എ അംഗങ്ങളുടെ  അകമഴിഞ്ഞ സഹായ സഹകരണം മാത്രമാണ് കഴിഞ്ഞ എട്ടു വർഷമായി സുഗമമായി നടന്നു വരുന്ന ഈയൊരു സ്വപ്ന പദ്ധതിയുടെ വിജയ തന്ത്രം. 

എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി നടക്കാൻ GMAയുടെ ഇപ്പോഴത്തെ പ്രസിഡന്റ് വിനോദ് മാണിയും ജനറൽ സെക്രട്ടറി ജിൽസ് ടി പോളും നയിക്കുന്ന കമ്മിറ്റി വളരെ ആത്മാര്ഥതയോടെയാണ് പ്രവർത്തിക്കുന്നത്. 

ഈ ഒരു ദിനം മനോഹരമാക്കാൻ, ഒരു നല്ല ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാകാൻ, "സ്നേഹാഞ്ജലി 2018" യിലേക്ക് എല്ലാവരെയും അകമഴിഞ്ഞ് സ്വാഗതം ചെയ്യുന്നു. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.