CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 2 Seconds Ago
Breaking Now

ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിൽ റവ. ഫാ. പോളി മണിയാട്ടിന്റെ വിശുദ്ധ കുർബാനയെ കുറിച്ചുള്ള പഠനക്ലാസ് മെയ് 5 ന് ബ്രിസ്റ്റോളിൽ ....

സീറോ മലബാർ എപ്പാർക്കോ ഓഫ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിൽ സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറിയായ റവ. ഫാ. പോളി മണിയാട്ടിന്റെ നേതൃത്വത്തിൽ മെയ് 5 ന് ശനിയാഴ്ച രാവിലെ ഒൻപതര     മുതൽ നാല് മണി വരെ സെന്റ്. ജോസഫ് ചർച്ച് ബ്രിസ്റ്റോളിൽ വച്ച് വിശുദ്ധ കുർബാനയും സെമിനാറും.  

കഴിഞ്ഞ വർഷം നവംബറിൽ കെഫലി പാർക്കിൽ വച്ച്  ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രതിനിധികൾക്ക് വേണ്ടി നടത്തിയ പാസ്റ്റർ പ്ലാനിങ് സമ്മേളനത്തിൽ റവ. ഫാ. പോളി മണിയാട്ട് വളരെ മനോഹരമായി വിശുദ്ധ കുർബാനയെ കുറിച്ചും ലിറ്റർജിയെ കുറിച്ചും ക്ലാസ് എടുക്കുകയുണ്ടായി. വിശ്വാസികളുടെ ഇടയിൽ നിന്നും അതിനു ലഭിച്ച മികച്ച പ്രതികരണത്തിന്റെ ഫലമായി രൂപതയിൽ ഉടനീളം സീറോ മലബാർ വിശ്വാസികൾക്കായി ഇത്തരം ക്ളാസുകൾ സംഘടിപ്പിക്കുന്നതെന്ന് രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.  

സീറോ മലബാർ വിശുദ്ധ കുർബാനയുടെ ദൈവ ശാസ്ത്രത്തെ ആഴത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്ളാസുകൾ എടുക്കുന്നതായിരിക്കും. ആദിമ സഭയിൽ വി. കുർബാനയെ കേന്ദ്രീകരിച്ചാണ് സഭാസമൂഹങ്ങൾ വളർന്നത്. വി. കുർബാനയും അതിനെ തുടർന്നുള്ള സെമിനാറും വിശുദ്ധ കുർബാനയെ കുറിച്ച് ആഴത്തിൽ മനസിലാക്കുവാൻ സഹായിക്കുന്നു. ഈ പഠന ക്ളാസിലേക്ക് ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിലുള്ള എല്ലാ വിശ്വാസികളെയും പ്രത്യേകിച്ച് കൈക്കാരൻമാർ, കമ്മിറ്റിയംഗങ്ങൾ, വേദപാഠ അധ്യാപകർ, അൾത്താര ശുശ്രൂഷകർ, ഇതിൽ സംബന്ധിക്കണമെന്ന് ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ടും ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും പ്രത്യേകം ക്ഷണിക്കുന്നു. ഉച്ച ഭക്ഷണം ക്രമീകരിക്കുന്നതായിരിക്കും. 

സ്ഥലവും സമയവും:

മെയ് 5 , രാവിലെ 9 .30 - വൈകുന്നേരം 4 മണി വരെ 

St . Joseph Church 

232 Forest Road 

Fishponds 

Bristol 

BS163AT 

ഫിലിപ്പ് കണ്ടോത്ത് 

 




കൂടുതല്‍വാര്‍ത്തകള്‍.