CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 31 Minutes 16 Seconds Ago
Breaking Now

എത്ര കൗമാരക്കാരുടെ ജീവന്‍ പൊലിയണം അധികൃതര്‍ കണ്ണുതുറക്കാന്‍; 18-കാരനായ നിയമവിദ്യാര്‍ത്ഥിയെ പ്രകോപനമില്ലാതെ കുത്തിക്കൊന്നു; കൊലപാതകികള്‍ ഭീരുക്കള്‍!

കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 22-കാരന്‍ അറസ്റ്റിലായിട്ടുണ്ട്

ഈസ്റ്റ് ലണ്ടനില്‍ കൊലക്കത്തിക്ക് ഇരയായ പതിനെട്ടുകാരന്റെ കുടുംബം പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. കൊപാതകികള്‍ വെറും ഭീരുക്കളാണെന്ന് കുടുംബം ആരോപിച്ചു. വെസ്റ്റ് ഹാമിന്റെ ഫുട്‌ബോള്‍ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവെയായിരുന്നു നിയമവിദ്യാര്‍ത്ഥിയായ സാമി സിധോമിനെതിരെ അക്രമം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെ കൗമാരക്കാരനെ കുത്തിവീഴ്ത്തുകയായിരുന്നു.

തെരുവുകളില്‍ കത്തി നിരോധനം നടപ്പാക്കേണ്ടവര്‍ക്ക് ഈ കൊലാപകത്തില്‍ ഉത്തരവാദിത്വമുണ്ടെന്ന് സാമിയുടെ കുടുംബം വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 22-കാരന്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാള്‍ ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലാണ്.

ഇനിയും എത്ര ജീവനുകള്‍ പൊലിയണമെന്നാണ് സാമി സിധോമിന്റെ കുടുംബം ചോദിക്കുന്നത്. ഒരു അഭിഭാഷകനാകാന്‍ കൊതിച്ചിരുന്ന സാമി ആവശ്യക്കാര്‍ നീതിയും നിയമവും ലഭ്യമാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ അവിടെയെല്ലാം എത്തുന്നതിന് മുന്‍പ് ഭീരുക്കള്‍ അവനെ പിന്നില്‍ നിന്നും കുത്തിവീഴ്ത്തി, കുടുംബം പറഞ്ഞു.

എന്ത് ചെയ്താലും സാമിയെ തിരിച്ച് കിട്ടില്ല, പക്ഷെ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തെരുവുകളില്‍ കത്തിയുമായി ആളുകള്‍ ഇറങ്ങുന്നത് നാണക്കേടാണ്. ഇതൊന്നും പരിശോധിക്കാന്‍ ഇവിടെ ആളില്ല. വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന ചെറുപ്പക്കാരെ കൊന്നുവീഴ്ത്തുന്നത് ഇനിയും തുടരാന്‍ കഴിയില്ല, ഇത് നിയമത്തിന് പിന്നിലേറ്റ കുത്ത് തന്നെയാണ്, കുടുംബം വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.