CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 44 Seconds Ago
Breaking Now

തൃശ്ശൂര്‍ പൂരത്തിന് ആഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങി; പക്ഷെ ശിവന്‍, അവന്‍ മാത്രമില്ല

തൃശ്ശൂര്‍ പൂരത്തിന് ഇക്കുറി തിരുവമ്പാടി ശിവസുന്ദറില്ല. പൂരപ്രേമികളുടെ ആഘോഷത്തിര്‍മിര്‍പ്പിലേക്ക് ഒഴുകിയെത്തേണ്ട ആ അഴകിന്റെ തമ്പുരാന്‍ ഇല്ലാത്ത പൂരമാണ് ഇനിയങ്ങോട്ടുള്ളത്.

ഉപചാരം ചൊല്ലിപ്പിരിഞ്ഞ ആനപ്രേമികളുടെ പ്രിയപ്പെട്ട തിരുവമ്പാടി ശിവസുന്ദറിന്റെ വേര്‍പാടില്‍ വേദനിക്കുന്നവര്‍ ആ പേര് ഉരുവിട്ട് കൊണ്ടേയിരിക്കും. ഈ ഘട്ടത്തിലാണ് തങ്ങളുടെ പ്രിയപ്പെട്ട ശിവനെ ഓര്‍ത്തുകൊണ്ട് കൊളീഗ്‌സ് റേഡിയോ ക്ലബ് 'ഓര്‍മ്മ പൂരം' എന്ന ആല്‍ബവുമായി എത്തുന്നത്.

കഴിഞ്ഞ 15 വര്‍ഷക്കാലം തിരുവമ്പാടി ക്ഷേത്രത്തിലെ തിടമ്പ് മസ്‌കത്തിലേറ്റിയ കൊമ്പനാണ് ശിവസുന്ദര്‍. വിരേഷ് നായര്‍ ഗാനരചനയും, സംഗീതവും നിര്‍വ്വഹിച്ച ആല്‍ബത്തിന്റെ സംവിധായകന്‍ അഖില്‍.കെ.അജയനാണ്. കൃഷ്ണചന്ദ്രന്‍.കെ, സൗമ്യ മേനോന്‍, നിഷ രത്‌നന്‍, സൗമ്യ. കെ.എസ് എന്നിവരാണ് ഗാനം ആലപിച്ചത്. 

അജീഷ്.വി.ബാലനും, അനീഷ് ചാക്കോയും ചേര്‍ന്ന് നിര്‍മ്മിച്ച ആല്‍ബത്തിന്റെ എഡിറ്റിംഗ് ഫിന്നി ജോസഫ് നിര്‍വ്വഹിച്ചിരിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.