CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 27 Minutes 47 Seconds Ago
Breaking Now

ആണ്‍മക്കളെ നേര്‍വഴിക്ക് നടത്തിയില്ലെങ്കില്‍ പെണ്‍മക്കളെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടും; ആണ്‍കുട്ടികളെ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ പഠിപ്പിക്കണമെന്ന് പ്രധാനമന്ത്രി

നീചമായി പെരുമാറുന്നവര്‍ക്ക് കൊലമരം തന്നെയാണ് നല്‍കേണ്ടത്, രാജ്യം ഒരുമിച്ച് ചേര്‍ന്ന് വേണം ഈ പ്രശ്‌നം പരിഹരിക്കാന്‍

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ലൈംഗിക പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഒരു സാമൂഹിക മുന്നേറ്റം തന്നെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആണ്‍മക്കളെ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ പഠിപ്പിക്കേണ്ടത് കുടുംബങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദേശീയ പഞ്ചായത്ത് രാജ് ദിനത്തിന്റെ ഭാഗമായുള്ള ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്.

12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷയും, 16 വയസ്സില്‍ താഴെയുള്ളവര്‍ ഇരകളായാല്‍ പ്രതികള്‍ക്ക് ജീവപര്യന്തവുമാണ് സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സ് പ്രകാരമുള്ള ശിക്ഷകളെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

ജനങ്ങള്‍ പറയുന്നത് കേള്‍ക്കാനാണ് സര്‍ക്കാരുള്ളത്. കുടുംബങ്ങള്‍ തങ്ങളുടെ പെണ്‍മക്കള്‍ക്ക് കൂടുതല്‍ ബഹുമാനം നല്‍കാന്‍ തയ്യാറാകണം. കുടുംബത്തില്‍ പെണ്‍കുട്ടികളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കണം, ആണ്‍മക്കളെ ഉത്തരവാദിത്വം പറഞ്ഞ് പഠിപ്പിക്കണം. ഇങ്ങനെ സംഭവിച്ചാല്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാകില്ല, അദ്ദേഹം പറഞ്ഞു.

നീചമായി പെരുമാറുന്നവര്‍ക്ക് കൊലമരം തന്നെയാണ് നല്‍കേണ്ടത്, രാജ്യം ഒരുമിച്ച് ചേര്‍ന്ന് വേണം ഈ പ്രശ്‌നം പരിഹരിക്കാന്‍, പ്രധാനമന്ത്രി പ്രസ്താവിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.