CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 25 Minutes 48 Seconds Ago
Breaking Now

നിങ്ങളാണോ ആ ഭാഗ്യവാന്‍? യൂറോമില്ല്യണ്‍സ് ജാക്ക്‌പോട്ടില്‍ 121 മില്ല്യണ്‍ പൗണ്ട് കൈക്കലാക്കി ഒരു ബ്രിട്ടീഷ് ലോട്ടോ കളിക്കാരന്‍; കൈയിലുള്ള ടിക്കറ്റ് പരിശോധിക്കൂ!

രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മൂന്നാമത്തെ വലിയ ജാക്ക്‌പോട്ട് വിജയിയെയാണ് ഇക്കുറി യൂറോമില്ല്യണ്‍സ് സൃഷ്ടിച്ചിരിക്കുന്നത്

ചൊവ്വാഴ്ച നടന്ന യൂറോമില്ല്യണ്‍സ് നറുക്കെടുപ്പില്‍ 121.3 മില്ല്യണ്‍ പൗണ്ട് ഒറ്റയ്ക്ക് പോക്കറ്റിലാക്കിയത് യുകെയില്‍ നിന്നുള്ള ഒരു ഭാഗ്യവാന്‍. കാംലെറ്റാണ് ഈ സന്തോഷവിവരം പ്രഖ്യാപിച്ചത്. യുകെ യൂറോമില്ല്യണ്‍സ് കളിക്കാരന്‍ക്ക് ഇത് ഉറക്കമില്ലാത്ത രാവായി മാറ്റിക്കൊണ്ടാണ് ഇക്കുറി ജാക്‌പോട്ട് വിജയി ബ്രിട്ടനിലാണെന്ന് വ്യക്തമാക്കിയത്. അതും ഒരൊറ്റ ടിക്കറ്റിലാണ് സംഗതി അടിച്ചിരിക്കുന്നത്. 

രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മൂന്നാമത്തെ വലിയ ജാക്ക്‌പോട്ട് വിജയിയെയാണ് ഇക്കുറി യൂറോമില്ല്യണ്‍സ് സൃഷ്ടിച്ചിരിക്കുന്നത്. കളിക്കാര്‍ എത്രയും പെട്ടെന്ന് തങ്ങളുടെ കൈയിലുള്ള ടിക്കറ്റ് പരിശോധിച്ച് വിജയം ഉറപ്പാക്കി മുന്നോട്ട് വരേണ്ടതാണെന്ന് നാഷണല്‍ ലോട്ടറി സീനിയര്‍ വിന്നേഴ്‌സ് അഡൈ്വസര്‍ ആന്‍ഡി കാര്‍ട്ടര്‍ വ്യക്തമാക്കി. ഷാംപെയിന്‍ ഐസിട്ട് റെഡിയാക്കി വെച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

20, 23, 28, 30, 44 എന്നിവയാണ് വിജയനമ്പറുകള്‍, ലക്കി സ്റ്റാറുകള്‍ 03, 07 എന്നിവയുമാണ്. ജാക്ക്‌പോട്ട് ആകെ 121,328,187 പൗണ്ട് വരുമെന്ന് കാംലെറ്റ് വ്യക്തമാക്കി. 2011 ജൂലൈയില്‍ 161 മില്ല്യണ്‍ പൗണ്ട് നേടിയ കോളിന്‍, ക്രിസ് വെയറാണ് യൂറോപ്പിലെ ഏറ്റവും വലിയ ലോട്ടറി ജേതാക്കള്‍. വിജയിച്ച ശേഷം 1 മില്ല്യണ്‍ പൗണ്ട് ഇവര്‍ എസ്എന്‍പിക്ക് സംഭാവന ചെയ്തിരുന്നു. 

2012 ആഗസ്റ്റില്‍ സഫോക്കില്‍ നിന്നുമുള്ള അഡ്രിയാനും, ജിലിയന്‍ ബേഫോര്‍ഡും 148 മില്ല്യണ്‍ പൗണ്ട് കൈക്കലാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.