CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 33 Minutes 23 Seconds Ago
Breaking Now

മൂന്നാമത് കർമ്മാ ഫെസ്റ്റ് ഏപ്രിൽ 28ന് : പ്രശസ്ത നടൻ ശങ്കർ ഉദ്‌ഘാടനം ചെയ്യും

ബാംബ്രിഡ്ജ് : വടക്കൻ ഐർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കർമ്മാ കലാകേന്ദ്രം  സംഘടിപ്പിക്കുന്ന മൂന്നാമത് കെർമ്മാ നൃത്തോത്സവം ഏപ്രിൽ 28ന് ബാൺബ്രിഡ്ജ് IMC തിയറ്ററിൽ നടക്കും.പ്രശസ്ത നടൻ ശ്രീ:ശങ്കർ പരിപാടി ഉദ്‌ഘാടനം ചെയ്യും.പ്രത്യേക അതിഥിയായി പ്രശസ്ത മലയാളം നോവലിസ്റ്റ് ജോൺ വർഗ്ഗീസ് പരിപാടിയിൽ പങ്കെടുക്കും.കർമ്മാ ഫെസ്റ്റ് നടക്കുന്ന IMC തിയറ്ററിൽ അന്നേ ദിവസം തന്നെ മലയാളികളുടെ സാംസ്കാരിക സംഭവനയെ കുറിച്ചുള്ള 'അരങ്ങു' ഡോക്കുമെന്ററിയുടെ രണ്ടാം ഭാഗ ചിത്രീകരണവും നടക്കും.കർമ്മാ കലാകേന്ദ്രം പ്രധാന പങ്കാളി ആകുന്ന ഡോക്കുമെന്ററിയുടെ  നിർമാണ ചുമതല വഹിക്കുന്നത് 'കെറ്റിൽ ഓഫ് ഫിഷ്' എന്ന ഐറിഷ് ഫിലിം കമ്പനിയാണ്.

കർമ്മാ കലാകേന്ദ്രത്തിലെ നൃത്ത വിദ്യാർത്ഥിനികളുടെ സീനിയർ വിഭാഗത്തിന്റെ അരങ്ങേറ്റ നൃത്ത പരിപാടിയ്ക്ക് പ്രാധാന്യം നൽകുന്ന പരിപാടിയിൽ എല്ലാ വിഭാഗം വിദ്യാർത്ഥിനികളും വ്യത്യസ്ത രീതിയിൽ ഉള്ള നൃത്ത ഇനങ്ങൾ അവതരിപ്പിക്കും.ശങ്കർ ചിത്രത്തിലെ ഗാനങ്ങൾ ഈ തവണത്തെ കർമ്മാ ഫെസ്റ്റിന് കൂടുതൽ പൊലിമ നൽകും.കൂടാതെ ബൾഗേറിയൻ ബി.ജി നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന നൃത്ത-സംഗീത പരിപാടികൾ കർമ്മാ ഫെസ്റ്റിന് കൂടുതൽ ചാരുത പകരും.കഴിഞ്ഞ വർഷം മെക്സിക്കൻ ക്‌ളാസ്സിക്കൽ നർത്തകർ അവതരിപ്പിച്ച കുമ്മാട്ടി നൃത്തം ഏറെ പ്രശംസ പിടിച്ചിരുന്നു.

ശങ്കറിന്റെ സാന്നിധ്യം പതിവിലും തിരക്ക് ഉണ്ടാകാൻ ഇടയാകും എന്നതിനാൽ ഈ വർഷത്തെ കർമ്മാ ഫെസ്റ്റിന് 5 പൗണ്ട് ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.പരിപാടി നടക്കുന്ന വേദിയുടെ മേൽവിലാസം ചുവടെ 

 

IMC Banbridge

26 Banbridge Place, Banbridge BT32 3DF

വാർത്ത: ജെ. പി. മറയൂർ 




കൂടുതല്‍വാര്‍ത്തകള്‍.