CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 26 Seconds Ago
Breaking Now

കേരളാ പൂരം 2018; സ്പോണ്‍സര്‍ഷിപ്പ്‌, ഡൊണേഷന്‍ ക്ഷണിക്കുന്നു, മലയാളി ബിസ്സിനസ്സുകള്‍ക്ക് പ്രത്യേക പരിഗണന

യുക്മയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30ന് നടത്തപ്പെടുന്ന മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുന്ന  "കേരളാ പൂരം 2018"ലേയ്ക്ക്‌ സ്പോണ്‍സര്‍ഷിപ്പ്‌, ഡോണേഷന്‍ എന്നിവ ക്ഷണിക്കുന്നതായി സ്വാഗതസംഘം ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളി വീക്ഷിക്കുവാനെത്തിയത്‌ ഏകദേശം അയ്യായിരത്തോളം ആളുകളാണ്‌. ഇത്തവണ ഉദ്ദേശം എണ്ണായിരത്തിലധികം ആളുകള്‍ കാണികളായെത്തുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

 

1700ലധികം കാറുകള്‍ക്കും വിവിധ ടീമുകള്‍ എത്തിച്ചേര്‍ന്ന കോച്ചുകള്‍ക്കും  പരാതിയ്ക്കിട നല്‍കാത്ത വിധം പാര്‍ക്കിംഗ്‌ സൌകര്യം ഒരുക്കിയാണ്‌ കഴിഞ്ഞ വര്‍ഷം യുക്‌മ സംഘാടകമികവ്‌ പ്രകടമാക്കിയത്‌. പൂര്‍ണ്ണമായും സൌജന്യമായിട്ടാണ്‌ പാര്‍ക്കിങ്‌  അനുവദിചിരുന്നത്‌‌. ഇത്തവണയും സൌജന്യ പാര്‍ക്കിംഗ്‌ ലഭ്യമാക്കണമെന്നണ്‌ സംഘാടകസമിതിയുടെ തീരുമാനം. എന്നാല്‍ 2500-3000 കാറുകള്‍ക്ക്‌ പാര്‍ക്കിംഗ്‌ ഒരുക്കുകയെന്ന വെല്ലുവിളിയാണ്‌ മുന്നിലുള്ളത്‌. 

 

"കേരളാ പൂരം 2018" ഉദ്ദേശം 50,000 ലധികം പൌണ്ട്‌ ചെലവ്‌ വരുമെന്നാണ്‌ കരുതപ്പെടുന്നത്‌. സ്പോണ്‍സര്‍ഷിപ്പിലൂടെയാണ്‌ പൂര്‍ണ്ണമായും ഈ തുക കണ്ടെത്തേണ്ടത്‌. കൂടാതെ വള്ളംകളിയെയും യുക്‌മയുടെ പ്രവര്‍ത്തനങ്ങളെയും സ്നേഹിക്കുന്ന ആളുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ഡൊണേഷന്‍ ആയും സാമ്പത്തിക സഹായം സ്വീകരിക്കുവാനാണ്‌ സംഘാടകസമിതി തീരുമാനിച്ചിരിക്കുന്നത്‌. 500 പൌണ്ടോ അതിലധികമോ വരുന്ന തുകയാണ്‌ ഡോണേഷന്‍ എന്ന വിഭാഗത്തില്‍ പ്രതീക്ഷിക്കുന്നത്‌. സ്പോണ്‍സര്‍മാര്‍ക്ക്‌ സ്റ്റാളുകൾ  പരിപാടി നടക്കുന്ന സ്ഥലത്ത്‌ അനുവദിക്കുന്നതാണ്‌. ഡൊണേഷന്‍ നല്‍കുന്നവര്‍ക്ക്‌ പ്രത്യേക പരിഗണന ഉണ്ടായിരിക്കും. സ്പോണ്‍സര്‍മാര്‍, ഡൊണേഷന്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയുന്നതിന്‌ ചുമതലയുള്ളവരെ ബന്ധപ്പെടാവുന്നതാണ്‌.  

 

"കേരളാ പൂരം 2018"നോട്‌ അനുബന്ധിച്ച് മലയാളി ബിസ്സിനസ്സുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് ചീഫ്‌ കോര്‍ഡിനേറ്റര്‍ റോജിമോന്‍ വര്‍ഗ്ഗീസ്‌ വ്യക്തമാക്കി.  കേരളത്തിന്റെ ടൂറിസം മേഖലയിലെ വികസനത്തിന് സഹായകരമായ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുന്ന യു.കെ മലയാളികളുടെ സ്ഥാപനങ്ങള്‍ക്കാണ് ഈ പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന കാര്‍ണിവലില്‍ സ്റ്റാളുകളും മറ്റും സജ്ജീകരിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുന്നത്. വള്ളംകളി മത്സരത്തിനൊപ്പം തന്നെ കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്റ്റേജ് പ്രോഗ്രാമുകളും അരങ്ങേറും. കൂടാതെ കേരളീയ ഭക്ഷണം ലഭ്യമാകുന്ന സ്റ്റാളുകളും കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന വിപുലമായ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഇതിനു പുറമെയാണ് ടൂറിസം മേഖലയുടെ വികസനത്തിന് ആവശ്യമായ പിന്തുണ നല്‍കുന്നതിനായി മലയാളി ബിസ്സിനസുകള്‍ക്കും അവസരം ഒരുക്കുന്നത്. 

 

സാധാരണ ഇത്തരം പരിപാടികളില്‍ സ്പോണ്‍സര്‍ഷിപ്പ്  നല്‍കുന്ന ബിസ്സിനസ്സ് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് സ്റ്റാളുകളും മറ്റും ഒരുക്കുന്നതിന് അവസരം ലഭ്യമാകുന്നത്. എന്നാല്‍ യുക്മ ഒരു ജനകീയ സംഘടന എന്ന നിലയില്‍  ഇതുമായി സഹകരിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മലയാളികളുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് സ്വാഗതസംഘം ഈ തീരുമാനമെടുത്തത്. ട്രാവല്‍ ഏജന്‍സികള്‍, ടൂറിസം പാക്കേജ്, ആയുര്‍വേദ സെന്ററുകള്‍, റസ്റ്റോറന്റുകള്‍, കേരളാ ഫുഡ്-സ്പൈസസ് ഷോപ്പുകള്‍ എന്നീ മേഖലകളിലുള്ള യു.കെയിലെ ചെറുകിട ബിസ്സിനസ്സുകള്‍ക്കാണ് പ്രത്യേക പരിഗണന നല്‍കുന്നതിന് തീരുമാനമെടുത്തിട്ടുള്ളത്. പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തില്‍ സ്റ്റാളുകള്‍ നല്‍കുന്നതിനൊപ്പം തന്നെ ഇവന്റ് വെബ്സൈറ്റിലും ഈ ബിസ്സിനസ്സ് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നതായിരിക്കും. 

 

സ്പോണ്‍സര്‍ഷിപ്പ്‌, ഡോണേഷന്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക്‌ ഫിനാന്‍സ്‌ കണ്‍ട്രോളര്‍ അലക്സ്‌ വര്‍ഗീസ്‌: 07985641921 ഓസ്‌റ്റിൻ അഗസ്റ്റിൻ ‭07889 869216‬ എന്നിവരെ ബന്ധപ്പെടാവുന്നതാണ്‌. 

 

കേരളാ പൂരം 2018 വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ്: 07885467034, റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.  

വാർത്ത: എബി സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനര്‍  




കൂടുതല്‍വാര്‍ത്തകള്‍.