CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 45 Minutes 9 Seconds Ago
Breaking Now

മോദിയും യോഗിയും ഉത്തരേന്ത്യന്‍ ഇറക്കുമതിയെന്ന് സിദ്ദരാമയ്യ ; അപ്പോള്‍ സോണിയാ ഗാന്ധിയോയെന്ന് ബിജെപിയും

പ്രധാനമന്ത്രിയും പരിവാരങ്ങളും എത്ര തവണ വന്നുപോയാലും കര്‍ണാടകയില്‍ യെദ്യൂരപ്പയും താനും തമ്മിലുള്ള മത്സരമാണ് നടക്കുക,സിദ്ധരാമയ്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും യുപിയില്‍ നിന്നുള്ള ഇറക്കുമതിയാണെന്നും കര്‍ണാടകയില്‍ ബിജെപിയ്ക്ക് നേതാക്കന്മാരില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ബിജെിപി ദേശീയ നേതാക്കളെല്ലാം ചേര്‍ന്ന് മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെ വെറും പാവയാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയും പരിവാരങ്ങളും എത്ര തവണ വന്നുപോയാലും കര്‍ണാടകയില്‍ യെദ്യൂരപ്പയും താനും തമ്മിലുള്ള മത്സരമാണ്  നടക്കുക. മെയ് 12 ലെ തിരഞ്ഞെടുപ്പില്‍ ആരാണ് ജയിക്കുന്നതെന്ന് ബിജെപിയ്ക്ക് നന്നായി അറിയാമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മറുപടിയുമായി ബിജെപി രംഗത്തെത്തി. ഇന്ത്യയെ തെക്കും വടക്കുമായി വിഭജിക്കുന്നതാണ് ഇത്തരം നിലപാടുകള്‍. പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളില്‍ നിന്നും തന്നെ അവഗണിച്ചതിന്റെ നിരാശയിലാണ് സിദ്ധരാമയ്യയുടെ ഇത്തരം പ്രസ്താവനകള്‍. മോദിയും യോഗിയും നോര്‍ത്ത് ഇന്ത്യന്‍ ഇറക്കുമതിയാണെങ്കില്‍ സോണിയാഗാന്ധിയെ എന്തുവിളിക്കണമെന്ന് ബിജെപി തിരിച്ചടിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.