CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 33 Minutes 12 Seconds Ago
Breaking Now

പരിപാടി മുന്‍കൂടി നിശ്ചയിച്ച തിരക്കഥയില്‍ ; ആര്യയെ വിവാഹം കഴിക്കില്ല, കാണുകപോലുമില്ല, വെളിപ്പെടുത്തലുമായി സൂസന്ന

വിവാദ ഷോയായ എങ്ക വീട്ടു മാപ്പിളൈയിലെ അവസാന ഘട്ട മത്സരത്തില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. അഗത, സീതാലക്ഷ്മി, കാനഡയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ സ്വദേശി സൂസന്ന എന്നിവര്‍. ഇവരില്‍ ആരേയും വിവാഹം കഴിക്കാതെ ആര്യ റിയാലിറ്റി ഷോ അവസാനിപ്പിച്ചു. ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കിടെ മത്സരാര്‍ത്ഥികള്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയതും ചര്‍ച്ചയായി. 

സൂസന്ന കാനഡയിലേക്ക് തിരിച്ചു പോയി. ആരാധകരുടെ ചോദ്യത്തിന് ഇപ്പോഴിതാ ഞെട്ടിക്കുന്ന മറുപടിയാണ് ലൈവ് വീഡിയോയില്‍ ഇവര്‍ നല്‍കിയത്. ആര്യയെ വിവാഹം കഴിയ്ക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു മറുപടി. ഇനി ആര്യയെ കാണുമോ എന്നതിന് ഇല്ല എന്നും മറുപടി നല്‍കി. ആരാധകരുടെ ചോദ്യത്തിന് പരിപാടി മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയിലൂടെയാണ് നടക്കുന്നതെന്നും സൂസന്ന വെളിപ്പെടുത്തി. വലിയ ചര്‍ച്ചയായതോടെ  ഇവര്‍ ഈ വീഡിയോ തന്റെ അക്കൗണ്ടില്‍ നിന്ന് ഡിലീറ്റ് ചെയ്തു. വിവാഹ മോചിതയായ സൂസന്നയ്ക്ക് ഒരു കുട്ടിയുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.