CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 25 Minutes 43 Seconds Ago
Breaking Now

ബിബിസിയും വാര്‍ത്തയാക്കി കേരളത്തിലെ വവ്വാല്‍ ക്ലിക്ക് ; ഏറ്റവും അര്‍പ്പണ ബോധമുള്ള ഫോട്ടോഗ്രാഫറെന്ന് പത്രം !

ചിത്രമെടുക്കുന്നതിന്റെ വീഡിയോയും വാര്‍ത്തയ്‌ക്കൊപ്പം നല്‍കി.

സോഷ്യല്‍മീഡിയയില്‍ വൈറലായ മലയാളി ഫോട്ടോഗ്രാഫറുടെ ' വവ്വാല്‍ ക്ലിക്ക്' ബിബിസിയിലും വാര്‍ത്തയായി. നവ വധുവരന്മാരുടെ വ്യത്യസ്ഥമായ ചിത്രമെടുക്കാന്‍ വവ്വാലുപോലെ മരത്തില്‍ ക്യാമറയുമായി തൂങ്ങികിടക്കന്ന ഫോട്ടോഗ്രാഫറുടെ പ്രകടനം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. ചിലര്‍ വിമര്‍ശിച്ചപ്പോള്‍. ഫോട്ടോഗ്രാഫറുടെ ആത്മാര്‍ത്ഥതയെ ചിലര്‍ പുകഴ്ത്തി. ദിവസങ്ങള്‍ക്കുള്ളില്‍ ഈ സംഭവം വൈറലാകുകയും ചെയ്തു.

ഇതുവരെ കണ്ടിട്ടുള്ള ഫോട്ടോഗ്രാഫര്‍മാരില്‍ ഏറ്റവും അര്‍പ്പണ ബോധമുള്ളയാള്‍ എന്നു വിശേഷിപ്പിച്ചാണ് ബിബിസി വാര്‍ത്ത നല്‍കിയത്. ചിത്രമെടുക്കുന്നതിന്റെ വീഡിയോയും വാര്‍ത്തയ്‌ക്കൊപ്പം നല്‍കി. ഇതോടെ ഫോട്ടോ ഗ്രാഫറും നവ ദമ്പതിമാരും ശ്രദ്ധിക്കപ്പെട്ടു.

മരക്കൊമ്പില്‍ കാലുമടക്കി തൂങ്ങി കിടന്ന് ഇരുവരുടേയും മുകളിലേക്ക് നോക്കുന്ന ചിത്രമെടുത്ത ശേഷം ക്യാമറെ തിരിച്ചേല്‍പ്പിച്ച് സുരക്ഷിതമായി തൂങ്ങിയിറങ്ങുന്നതാണ് ദൃശ്യം. ട്വിറ്ററിലും ഫേസ്ബുക്കിലും വാട്‌സ്ാപ്പിലും വവ്വാല്‍ ഷോട്ടെന്ന പേരില്‍ ഇതു പ്രചരിച്ചു. നിരവധി ഷെയറുകളും കിട്ടി.

തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര ഗ്രാമത്തിലെ ദമ്പതികളാണ് ശ്രദ്ധിക്കപ്പെട്ടത്. ഏപ്രില്‍ 15നായിരുന്നു വിവാഹം. ഫോട്ടോഗ്രാഫറായ വിഷ്ണുവിന്റെ പ്രകടനവും ഏതായാലും വലിയ വാര്‍ത്തയായിരിക്കുകയാണ് .




കൂടുതല്‍വാര്‍ത്തകള്‍.