CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 23 Seconds Ago
Breaking Now

ഡോക്ടര്‍മാര്‍ക്കെതിരെ കൊപാതക ഗൂഢാലോചനയ്ക്ക് കേസെടുക്കാന്‍ കഴിയുമോ? ആല്‍ഫി ഇവാന്‍സ് മരിച്ചാല്‍ ആല്‍ഡര്‍ ഹേയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ പ്രൈവറ്റ് പ്രോസിക്യൂഷന് പോകാന്‍ പിതാവ് തയ്യാറെടുക്കുന്നു; സമന്‍സ് അയച്ചതായി കോടതി

ഇനി ഡോക്ടര്‍മാരുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് ആല്‍ഫിയുടെ പിതാവ് വ്യക്തമാക്കി

ആല്‍ഫി ഇവാന്‍സെന്ന 23 മാസം പ്രായമുള്ള കുഞ്ഞ് മരിക്കാനായി കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. തങ്ങളുടെ മുന്നിലെത്തുന്ന ആരെയും രക്ഷപ്പെടുത്താന്‍ ശ്രമിക്കേണ്ട അവര്‍ ഈ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി. എന്നാല്‍ ആല്‍ഫിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാമെന്ന് പറയുന്നവരുടെ സഹായം സ്വീകരിക്കാന്‍ അനുവദിക്കുന്നുമില്ല. ഈ വാശിപിടുത്തത്തിന്റെ പേരില്‍ ആല്‍ഡര്‍ ഹേ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരെ കോടതി കയറ്റാന്‍ ഒരുങ്ങുകയാണ് പിതാവ് ടോം. 

കൊലപാതകത്തിനുള്ള ഗൂഢാലോചനയ്ക്കാണ് ആല്‍ഫി ഇവാന്‍സിന്റെ പിതാവ് പ്രൈവറ്റ് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നത്. മരണത്തില്‍ തൂങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവര്‍ എന്ന് മുദ്രകുത്തിയാണ് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ ടോം കേസിന് പോയത്. പേര് വെളിപ്പെടുത്താത്ത മൂന്ന് മെഡിക്കല്‍ ജീവനക്കാര്‍ക്ക് കോടതി സമന്‍സ് അയച്ചതായി ലോര്‍ഡ് ജസ്റ്രിസ് മക് ഫാര്‍ലീന്‍ അറിയിച്ചു.

യുകെയില്‍ പ്രൈവറ്റ് പ്രോസിക്യൂഷന്‍ വളരെ കുറവാണ്. പ്രത്യേകിച്ച് ഇതിന്റെ ചെലവാണ് പ്രശ്‌നം. ആരോപണങ്ങള്‍ തെറ്റെന്ന് ബോധ്യപ്പെട്ടാല്‍ സിപിഎസിന് ഇത് തടയാനുള്ള അവകാശവുമുണ്ട്. 

ഇനി ഡോക്ടര്‍മാരുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് ആല്‍ഫിയുടെ പിതാവ് വ്യക്തമാക്കി. കുഞ്ഞിന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിച്ചത് തിങ്കളാഴ്ച രാത്രിയാണ്. ഇത്രയും ദിവസമായിട്ടും കുഞ്ഞിനെ ജീവന്‍ ഉപേക്ഷിച്ചിട്ടില്ല. ഇതൊന്നും പരിശോധിക്കാനോ, നിരീക്ഷിക്കാനോ ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല. പ്രൈവറ്റ് പ്രോസിക്യൂഷന് നിയമസഹായം ലഭ്യമല്ലാത്തതിനാല്‍ ചെലവ് മുഴുവന്‍ ഇര അല്ലെങ്കില്‍ പരാതിക്കാര്‍ താങ്ങേണ്ടി വരും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നീതിക്കായി ഈ വഴി തെരഞ്ഞെടുക്കുന്ന അവസ്ഥ വര്‍ദ്ധിച്ചിട്ടുണ്ട്. 

സ്വകാര്യ കമ്പനികളും, ധനികരും ഈ വഴിയിലൂടെ നീതി നേടിയെടുക്കാന്‍ മത്സരിക്കുന്ന അവസ്ഥയിലാണ് മകന്റെ ജീവന് വേണ്ടിയുള്ള പോരാട്ടത്തില്‍ ടോം പുതിയ പോരാട്ടത്തിന് ഒരുങ്ങുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.