CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 38 Seconds Ago
Breaking Now

എന്‍എച്ച്എസ് 70 വര്‍ഷം പൂര്‍ത്തിയാക്കുന്നു; ഇന്ത്യന്‍ ഡോക്ടര്‍മാര്‍ വിജയശില്‍പ്പികള്‍, ജീവരക്തവും; തിക്താനുഭവങ്ങളും നേരിട്ട് ഇന്ത്യക്കാര്‍

ഇന്ത്യയില്‍ മെഡിക്കല്‍ യോഗ്യതകള്‍ നേടി എന്‍എച്ച്എസില്‍ സേവനം നല്‍കിയ 25,711 ഡോക്ടര്‍മാരാണുള്ളത്

എന്‍എച്ച്എസ് സേവനത്തിന്റെ 70 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സേവനങ്ങളെ പുകഴ്ത്തി ബ്രിട്ടന്‍. എന്‍എച്ച്എസിന്റെ വികസനത്തിന് പിന്നിലെ ശില്‍പ്പികളും, ജീവരക്തവുമാണ് ഇന്ത്യന്‍ ഡോക്ടര്‍മാരെന്നാണ് പ്രശംസ. 1948ല്‍ സൗജന്യ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാന്‍ രൂപീകരിച്ച എന്‍എച്ച്എസില്‍ ആദ്യ കാലങ്ങളില്‍ വന്‍ തോതില്‍ ജീവനക്കാരുടെ കുറവ് നേരിട്ടിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യ കാലത്ത് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ യുകെയില്‍ പരിശീലനത്തിനെത്തി എന്‍എച്ച്എസില്‍ ജോലി ചെയ്ത് തുടങ്ങിയതോടെയാണ് ഇവരുടെ റോള്‍ ആരംഭിക്കുന്നത്. റോയല്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷനേഴ്‌സ് നടത്തുന്ന എക്‌സിബിഷനില്‍ ഇന്ത്യക്കാരുടെ റോളാണ് പ്രധാന ചര്‍ച്ചാ കേന്ദ്രം.

ഇന്ത്യയില്‍ മെഡിക്കല്‍ യോഗ്യതകള്‍ നേടി എന്‍എച്ച്എസില്‍ സേവനം നല്‍കിയ 25,711 ഡോക്ടര്‍മാരാണുള്ളത്. രജിസ്റ്ററില്‍ 1724 ഡോക്ടര്‍മാരാണ് പട്ടേല്‍ എന്ന സര്‍നെയിമിലുള്ളത്. വിദേശത്ത് നിന്നുള്ള ഡോക്ടര്‍മാരെ എന്‍എച്ച്എസ് ആശ്രയിക്കുന്നതായി ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ വക്താവ് വ്യക്തമാക്കി.

ആര്‍സിജിപി എക്‌സിബിഷനില്‍ ഏഷ്യയില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെ സേവനങ്ങള്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ ബ്രിട്ടനിലെ പല ഇന്ത്യന്‍ ഡോക്ടര്‍മാരും വംശീയ വിവേചനം അനുഭവിച്ച ചരിത്രവുമുണ്ട്. ഇക്കാര്യം കൂടി സമ്മതിച്ച് കൊണ്ടാണ് എക്‌സിബിഷന്‍ അരങ്ങേറുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.