CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 4 Seconds Ago
Breaking Now

ഓരോ തവണയും ബ്രിട്ടീഷ് രാജകുടുംബത്തില്‍ കുഞ്ഞ് പിറക്കുമ്പോള്‍ സാധാരണക്കാര്‍ പണമുണ്ടാക്കുന്നു; അതിനുള്ള വഴികള്‍ ഇങ്ങനെ

ജോര്‍ജ്ജ് രാജകുമാരന്റെ ജനനവുമായി ബന്ധപ്പെട്ട് ഏകദേശം 8.5 മില്ല്യണ്‍ ഡോളര്‍ ബെറ്റിംഗ് നടന്നിരുന്നു.

2018 ഏപ്രില്‍ 23ന് കെയ്റ്റ് മിഡില്‍ടണ്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി. രാജകുടുംബത്തില്‍ ഒരു പുതിയ അതിഥി പിറന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ആഹ്ലാദത്തിലേക്ക് മാറിയിരുന്നു. എന്നാല്‍ രാജകുടുംബത്തിലെ ഇളമുറക്കാരന്‍ ആണോ പെണ്ണോ, പിറന്നാള്‍ സമയം, ഭാരം എന്നിങ്ങനെ പേരുവരെ പ്രവചിക്കുന്നതാണ് സാധാരണക്കാരനെ സഹായിക്കുന്നത്.

കുഞ്ഞ് എന്ന് ജനിക്കുമെന്ന് പ്രവചിക്കുന്ന ബെറ്റിംഗുകളില്‍ പങ്കെടുത്താണ് പ്രധാനമായി വരുമാനം സാധാരണക്കാരിലേക്ക് എത്തിക്കുന്നത്. ആര്‍തറെന്ന പേരാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച. ജെയിംസ് എന്ന പേരിനാണ് രണ്ടാം സ്ഥാനം. പെണ്‍കുഞ്ഞാണ് ജനിച്ചിരുന്നതെങ്കില്‍ ആലിസ്, വിക്ടോറിയ, മേരി തുടങ്ങിയ പേരുകളായിരുന്നു ബെറ്റിംഗില്‍ ഉണ്ടായിരുന്നത്.

രാജകുടുംബവുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന കാര്യങ്ങളിലും ബെറ്റ് വെയ്ക്കുന്നത് ഒരു പതിവ് കാര്യമാണ്. വെറുതെ സമയം പോക്കാനല്ല നല്ല രീതിയില്‍ നിക്ഷേപവും പണവും ഒഴുകുന്ന മേഖലയാണ് ഈ ബെറ്റിംഗ്. ജോര്‍ജ്ജ് രാജകുമാരന്റെ ജനനവുമായി ബന്ധപ്പെട്ട് ഏകദേശം 8.5 മില്ല്യണ്‍ ഡോളര്‍ ബെറ്റിംഗ് നടന്നിരുന്നു.

ഷാര്‍ലെറ്റ് രാജകുമാരിയുടെ ജനന സമയത്ത് 1.5 മില്ല്യണ്‍ ഡോളറിന്റെ ബിസിനസ്സാണ് നടന്നത്. ഇനിയിപ്പോള്‍ മൂന്നാമത്തെ കുഞ്ഞിന്റെ പേരിലാണ് ചൂതാട്ടം അരങ്ങുതകര്‍ക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.