CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 5 Seconds Ago
Breaking Now

നോർവിച്ചുകാരുടെ ഹ്രസ്വ ചിത്രം 'മഞ്ഞുരുകും വഴികൾ' റിലീസാകുന്നു.

അമ്മച്ചി കണ്ട ജീവിത നേർക്കാഴ്ചകൾ ദൃശ്യവല്ക്കരിച്ച നോർവിച്ചുകാരുടെ ഹ്രസ്വ ചിത്രം 'മഞ്ഞുരുകും വഴികൾ' റിലീസാകുന്നു.

 മക്കളെ കാണുവാനും ഒരുമിച്ചു അൽപ്പം ജീവിക്കുവാനും ആശയോടെ നാട്ടിൽ നിന്നെത്തിയ അമ്മച്ചി കണ്ടത് പിരിഞ്ഞു താമസിക്കുന്ന മകളെയും മരുമകനെയും. നിറം ചാർത്തി കേട്ടിട്ടുള്ള സന്തുഷ്ടവും, സമ്പന്നവും ആയ ജീവിതകഥകൾ  നേരിൽ തിരക്കിയിറങ്ങിയപ്പോൾ  അമ്മച്ചി കണ്ടെത്തിയത് UK യിലുള്ള മലയാളികുടുംബങ്ങളുടെ അകത്തളങ്ങളിൽ അരങ്ങേറുന്ന ഒട്ടേറെ സംഭവപരമ്പരകളാണ്. കണ്മുമ്പിൽ കണ്ടെത്തിയ ആ പൊള്ളിക്കുന്ന   അനുഭവങ്ങളുടെ  നേർകഥ പറയുകയാണ് നോർവിച്ചിലെ മലയാളി കൂട്ടായ്മയായ  NAM . യു കെ മലയാളി കലാഹൃദയങ്ങൾ  ആകാംഷയോടെ കാത്തിരിക്കുന്ന ‘മഞ്ഞുരുകും വഴികൾ' എന്ന ഷോർട്ട് ഫിലിമിന്റെ കഥയും തിരകഥയുമെഴുതി സംവിധാനം ചെയുന്നതു ശ്രി.സിറിയക്ക് കടവിൽചിറയാണ്.

ഏപ്രിൽ 13നാം തിയതി റിലീസിനോരുങ്ങുന്ന 'മഞ്ഞുരുകും വഴികൾ' എന്ന ഷോർട്ട് ഫിലിമിൽ നോർവിച്ച്‌ നിവാസികളായ ടെൽമ ജോണി,ഡോ.നെൽസണ്‍, ഷേർലി സേവ്യർ, റോയ്മോൻ നീണ്ടൂര്, ജെയിസൻ പാല, അനിത ജെറിഷ്, സജു കുറിച്ചി , ജോജോ, സോണി, ഷോബി സെബാസ്റ്റ്യന്, സിനീഷ്, ആൻമരിയ, എബി തുടങ്ങിയ ഒട്ടെറെ കലാസ്നേഹികൾ ജീവിക്കുന്നു.

നോർവിച്ചിലെ മലയാളി കൂട്ടായ്മയുടെ ആത്മീയ ഗുരുവായ ഫാദർ മാത്യു ജോർജ് വണ്ടാളക്കുന്നേൽ അതിഥിവേഷത്തിൽ ഈ ചിത്രത്തില് വേഷമിടുന്നു എന്ന പ്രാധാന്യവും ഇതിനുണ്ട്. ദൃശ്യാവിഷ്ക്കാരത്തിന്റെ മികവു പുലർത്തുന്ന മഞ്ഞുരുകുന്ന വഴികൾക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നതു ശ്രി റെജി മാണിയാണ്. ഈ ആവിഷ്ക്കാരത്തിന്റെ ആകർഷകമായ സംഗീതം നൽകിയിരിക്കുന്നത് ശ്രി തോമസ്‌ പിണ്ടിനത്തും.

 നവാഗതരായ അഭിനേതാക്കൾ മാത്രമാണ് ഇതിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത് എന്നൊരു പ്രത്യേകതയും ഇതിന്റെ അണിയറ പ്രവർത്തകർ ഈ ഫില്മിന് അവകാശപ്പെടുന്നു.

ശ്രി ജെറിഷ് കുറിച്ചി കോ ഓഡിനേഷൻ ചെയ്ത ഈ സിനിമാ സംരംഭം റിക്കാർഡു വേഗത്തില് പൂർത്തിയായത് മലയാളികളുടെ മികച്ച ക്രിയാത്മക ശക്തിയും സർഗ്ഗപ്രതിഭ സമ്പന്നതയുമാണ്  എടുത്തു കാട്ടുന്നത്.

ഇന്നു UK മലയാളികൾ ചർച്ച ചെയുന്ന ഒട്ടു മിക്ക സാമൂഹ്യപ്രശനങ്ങളും ഇതിൽ പരാമർശവിധേയമാകുന്നുണ്ട്. അതിഭാവുകത്വ്യങ്ങളോ കടുംനിറങ്ങളോ കലരാതെ സ്വാഭാവികതയിൽ ചിത്രീകരിച്ച ഈ കഥയിൽ നമ്മൾ കണ്ടുമുട്ടുന്നവരെയെല്ലാം സുപരിചിതരായി തൊന്നുമെന്നതു തന്നെ ഇതിന്റെ അമൂല്യ വിജയം തന്നെ.

കാലികപ്രധാന്യമുള്ള ഒരു വിഷയം ഗൌരവം ചോർന്നുപോകാതെ അവതരിപ്പിക്കുവാൻ ഇതിന്റെ അണിയറപ്രവർത്തകർക്കു കഴിഞ്ഞിട്ടുണ്ട് എന്നതു പ്രശംസാർഹമായ കാര്യം തന്നെയാണ്.

ഏപ്രിൽ പതിമൂന്നാം തിയതി നടക്കുന്ന നോർവിച്ചിലെ ഈസ്റ്റെർ-വിഷു ആഘോഷത്തിൽ 'മഞ്ഞുരുകും വഴികൾ' റിലീസ് ചെയ്തു നടത്തുന്ന പ്രദർശനം  ആഘോഷത്തെ വര്ണ്ണാഭമാക്കും എന്നും യു കെ യിലെ സഹൃദയർ ഇതിനെ നെഞ്ചിലേറ്റുമെന്നും ആണ് പ്രിവ്യൂ കണ്ടവരുടെ പൊതു അഭിപ്രായം.

 

 




കൂടുതല്‍വാര്‍ത്തകള്‍.