CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 27 Minutes 46 Seconds Ago
Breaking Now

യുക്മ നാഷണൽ ജെനറൽ ബോഡി ഏപ്രിൽ 27 നു ബെർമിങ്ങ്ഹാമിൽ. മെമ്പർഷിപ്പ് പുതുക്കേണ്ട അവസാനതീയതി ഏപ്രിൽ 20

യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ്‌ (യുക്മ) യുടെ അര്‍ദ്ധ വാര്‍ഷിക ജെനറല്‍ ബോഡി 2013 ഏപ്രിൽ 27-നു  ശനിയാഴ്ച ബെർമിങ്ങ്ഹാമിലെ വാംലി ഹാളിൽ വച്ചു  യുക്മ നാഷണല്‍ പ്രസിടന്റ്റ് വിജി കെ പിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്നതിനു തീരുമാനിച്ചിരിക്കുന്നു. യുക്മയുടെ  ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും ഭാവി പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്കരിക്കുന്നതിനും നിര്‍ണ്ണായകമായ ഈ യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ അംഗ അസ്സോസിയെഷനുകളിലും നിന്നുള്ള യുക്മ പ്രതിനിധികള്‍ ശ്രദ്ധിക്കേണ്ടതാണ്.

യുക്മ ഭരണഘടന അമെന്റ്മെന്റ് ഈ ജെനറല്‍ ബോഡിയിലെ ഒരു പ്രധാന അജണ്ട ആയിരിക്കുമെന്നതു കൊണ്ടു തന്നെ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തങ്ങളുടെ അസോസിയേഷന്റെ പ്രതിനിധികളെ ഈ യോഗത്തില്‍ അയക്കാന്‍ പ്രത്യേക ഉത്സാഹം കാണിക്കണമെന്ന് യുക്മ നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി കമ്മിറ്റിക്ക് വേണ്ടി പ്രസിടന്റ്റ് വിജി കെ പി സെക്രട്ടറി ബാല സജീവ് കുമാർ  എന്നിവർ അഭ്യർത്ഥിച്ചു. യുക്മ യുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന പരിപാടികൾ വിലയിരുത്തുന്നതോടോപ്പം ഭാവി പ്രവർത്തന പരിപാടികൾ ആവിഷ്കരിക്കുന്നതിനും ഈ യോഗത്തിൽ പങ്കെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

യോഗം നടക്കുന്ന വേദിയുടെ വിലാസം

Wamley Hall, Crowford Road, Wamley, Sutton Colfield, Birmingham B76 1NP. എന്നതാണ്.

കാലത്ത് 10  മണിക്ക് നാഷണൽ കമ്മിറ്റി യോഗം ചേരുന്നതും അതിനു ശേഷം ഉച്ചക്ക് 1 മണിയോടെ ജെനറൽ ബോഡി യോഗം ആരംഭിക്കുന്നതുമാണ്. ജെനറല്‍ ബോഡിയുടെ ശ്രദ്ധയില്‍ പെടുത്തേണ്ട കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ എത്രയും വേഗം യുക്മ നാഷണല്‍ ജെനറല്‍ സെക്രട്ടറിക്ക് secretary.ukma@gmail.com എന്ന വിലാസത്തില്‍ അയച്ചു തരിക.

യുക്മ നാഷണല്‍ കമ്മിറ്റി തീരുമാനം അനുസരിച്ച് യുക്മ അംഗ അസോസിയേഷനുകള്‍ അവരുടെ യുക്മയിലുള്ള അംഗത്വം എല്ലാ വര്‍ഷവും പുതുക്കേണ്ടത് ആണ്. യുക്മയില്‍ അംഗത്വമുള്ള പല സംഘടനകളും പ്രവര്‍ത്തനങ്ങളില്‍ നിര്‍ജ്ജീവമായിരിക്കുന്നു എന്ന് കണ്ടെത്തിയത് കൊണ്ടും നിലവില്‍ ഒരു അംഗ അസോസിയേഷന്‍ ഉള്ള സ്ഥലത്ത് നിന്ന് മറ്റൊരു സംഘടക്ക് അംഗത്വമെടുക്കുന്നതിനുള്ള  സാങ്കേതിക ബുദ്ധിമുട്ടുകളും കടമ്പകളുംപരിഗണിച്ചുമാണ് നാഷണല്‍ കമ്മിറ്റി ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്.

2013 ഏപ്രില്‍ 20 -ന് മുമ്പായി യുക്മ നാഷണല്‍ കമ്മിറ്റിയെ ബന്ധപ്പെട്ട്  റിന്യൂവല്‍ ഫീസായ 10 പൌണ്ട് അടച്ച് അംഗത്വം പുതുക്കാത്ത സംഘടനകള്‍ക്ക് അപ്രകാരം ചെയ്യുന്നത് വരെ യുക്മയുടെ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനോ യുക്മ നാഷണല്‍ / റീജിയണല്‍ കമ്മിറ്റികളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിനോ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനോ അവസരം ഉണ്ടായിരിക്കുകയില്ല എന്നത് പ്രത്യേകം അറിയിച്ചു കൊള്ളട്ടെ. റിന്യുവൽ ഫീസ്‌ നേരിട്ട് യുകം യുടെ അക്കൌണ്ടിൽ നിക്ഷേപിക്കുകയോ ചെക്കായി സെക്രട്ടറിക്ക് തപാലിൽ അയച്ചു തരികയോ ചെയ്യാവുന്നതാണ്.

Account Details  Sort Code 40-43-62, Account No 30066001 Bank HSBC and Account Name UKMA UK Malayalee Association.

യുക്മയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും യുക്മ നാഷണല്‍ / റീജിയണല്‍ കമ്മിറ്റികളെ ദയവായി അറിയിച്ച് യുകെ യിലെ മലയാളികളുടെ പൊതു കൂട്ടായ്മയായ യുക്മയെ ഉന്നതിയിലേക്ക് നയിക്കുന്നതിന് ഏപ്രിൽ 27 ശനിയാഴ്ച ബെർമിങ്ങ്ഹാമിലെ വാംലി ഹാളിൽ വച്ചു ചേരുന്ന യോഗത്തിൽ സംബന്ധിക്കണമെന്ന്  യുക്മ നാഷണൽ കമ്മിറ്റിക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു.


 

Balasajeev Kumar

General Secretary

Union of UK Malayalee Associations

46 Collingwood Road Colchester CO3 9AU

Phone 07500777681

email secretary.ukma@gmail.com

Web www.uukma.org

Facebook (group) Union of UK Malayalee Associations




കൂടുതല്‍വാര്‍ത്തകള്‍.