CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 15 Seconds Ago
Breaking Now

ജീനുകള്‍ എഡിറ്റ് ചെയ്യും, ഡിസൈനര്‍ കുട്ടികളെ സൃഷ്ടിക്കും; കാണാന്‍ ഭംഗിയുള്ള, ബുദ്ധിരാക്ഷസന്‍മാരായ കുട്ടികളെ നിര്‍മ്മിക്കുന്നതില്‍ തെറ്റില്ലെന്ന് യുകെ സദാചാര കൗണ്‍സില്‍; മനുഷ്യന്‍ ദൈവത്തിന്റെ ദൗത്യം ഏറ്റെടുക്കുമ്പോള്‍!

സ്വാഭാവിക രീതിയില്‍ നിന്നും മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ക്ക് എതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്

കുട്ടികള്‍ ദൈവത്തെ പോലെയാണെന്നാണ് പറയുക. കാരണം അവരുടെ സൃഷ്ടിയില്‍ സാധാരണ മനുഷ്യന്റെ പങ്കാളിത്തം അത്രയും കുറവായത് കൊണ്ട് തന്നെ. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ രൂപം കൊള്ളുന്ന കുഞ്ഞിന്റെ രൂപവും, സ്വഭാവവുമൊന്നും മനുഷ്യന് തീരുമാനിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ കാലം മാറിയപ്പോള്‍ മനുഷ്യന്‍ ഈ സൃഷ്ടിക്ക് പിന്നിലും കൈകടത്തുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുകയാണ്. കാണാന്‍ ഭംഗിയുള്ള, ബുദ്ധിയുള്ള ഡിസൈനര്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നതില്‍ സദാചാരപരമായി യാതൊരു തെറ്റുമില്ലെന്നാണ് യുകെ സദാചാര കൗണ്‍സില്‍ പറയുന്നത്. 

ജീനുകള്‍ എഡിറ്റ് ചെയ്യുന്നത് ആ വ്യക്തിയുടെ ഭാവിയെ ഗുണകരമാക്കാനും, സമൂഹത്തിന് വിശാലമായ രീതിയില്‍ അനുഭവങ്ങള്‍ ലഭിക്കാനുമാണെന്ന് നഫീല്‍ഡ് കൗണ്‍സില്‍ ഓണ്‍ ബയോഎത്തിക്‌സ് പറഞ്ഞു. ബയോളജിയും, മെഡിസിനും മുന്നോട്ട് വെയ്ക്കുന്ന അവസരങ്ങളെക്കുറിച്ചുയര്‍ന്ന ചോദ്യങ്ങളില്‍ ഒരു പൊതു സംവാദത്തിന് പിന്തുണ നല്‍കാനാണ് എത്തിക്‌സ് കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. മനുഷ്യ ഭ്രൂണത്തിലെ ഡിഎന്‍എയില്‍ മാറ്റങ്ങള്‍ വരുത്തി ജനിതകമായ രോഗങ്ങള്‍ ഒഴിവാക്കാന്‍ ഇപ്പോള്‍ സാധിക്കും. 

ഇതിന് പുറമെ ബുദ്ധി വര്‍ദ്ധിപ്പിക്കാനും, ഉയരം തീരുമാനിക്കാനും, മുടിയുടെ നിറം നിശ്ചയിക്കാനും വരെ ഈ രീതി ഉപയോഗിക്കാമെന്നതാണ് അവസ്ഥ. ഭ്രൂണാവസ്ഥയില്‍ നടത്തുന്ന ജീനോം എഡിറ്റിംഗില്‍ ജനിതക ഘടന ആവശ്യാനുസരണം വെട്ടിത്തിരുത്തി മാറ്റം വരുത്തുകയാണ് ചെയ്യുന്നത്. വ്യത്യാസം വരുത്തിയ ഭ്രൂണം പിന്നീട് ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കും. ഈ രീതിക്ക് ഇപ്പോള്‍ യുകെയില്‍ അനുമതിയില്ല. സദാചാരപരമായി ഇതില്‍ യാതൊരു തെറ്റുമില്ലെന്നാണ് നഫീല്‍ഡ് കൗണ്‍സില്‍ വര്‍ക്കിംഗ് പാര്‍ട്ടി ചെയര്‍മാന്‍ പ്രൊഫ. കാരെണ്‍ യുംഗ് പറയുന്നത്. 

എന്നാല്‍ സ്വാഭാവിക രീതിയില്‍ നിന്നും മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ക്ക് എതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മനുഷ്യന്‍ ദൈവത്തിന്റെ പണി ഏറ്റെടുക്കുമ്പോള്‍ സമൂഹത്തില്‍ വേര്‍തിരിവ് കൂടുതല്‍ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.