CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 15 Seconds Ago
Breaking Now

ബ്രക്‌സിറ്റില്‍ കരാര്‍ ഇല്ലാതെ ഇറങ്ങിപ്പോന്നാല്‍ ബ്രിട്ടന് ഒന്നും സംഭവിക്കില്ല; ചര്‍ച്ചകളില്‍ നിന്നും വാക്ക്ഔട്ട് നടത്തുന്നതിന് ജനപിന്തുണ വര്‍ദ്ധിക്കുന്നു; പത്താം മന്ത്രിയും രാജിവെച്ചതോടെ തെരേസ മേയ് ചെകുത്താനും കടലിനും നടുവില്‍

താല്‍ക്കാലികമായി ഒരു ഇളക്കം ഉണ്ടാകുമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ സുഗമമാകുമെന്ന് ബ്രക്‌സിറ്റ് അനുകൂലികള്‍

ബ്രക്‌സിറ്റ് അതിന്റെ സര്‍വ്വശക്തിയോടെയും ബ്രിട്ടനില്‍ ആഞ്ഞടിക്കാനുള്ള വഴിയൊരുങ്ങുന്നു. യൂറോപ്യന്‍ യൂണിയനുമായി കരാറില്‍ ഏര്‍പ്പെടാതെ പുറത്തിറങ്ങിയാല്‍ ഭയപ്പെടേണ്ട സാഹചര്യം ബ്രിട്ടനില്‍ ഇല്ലെന്നാണ് ബ്രക്‌സിറ്റ് നേതാക്കള്‍ പ്രഖ്യാപിക്കുന്നത്. തെരേസ മേയുടെ ചെക്കേഴ്‌സ് പദ്ധതി യൂറോപ്പ് അനുകൂലികളും, വിരോധികളും ഒരു പോലെ എതിര്‍ത്ത സാഹചര്യത്തിലാണ് ചര്‍ച്ചകളില്‍ നിന്നും ഇറങ്ങിപ്പോരാനുള്ള നീക്കങ്ങള്‍ക്ക് വന്‍ജനപിന്തുണ ലഭിക്കുന്നത്. ഇന്നലെ പുറത്തുവിട്ട സര്‍വ്വെഫലമാണ് കരാര്‍ ഇല്ലാതെ പുറത്തിറങ്ങുന്നതിനെ ജനങ്ങള്‍ പിന്തുണയ്ക്കുന്നതായി വ്യക്തമായത്. 

യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ ബ്രിട്ടന്റെ കാലുകള്‍ കെട്ടിവെയ്ക്കുന്നതിന് തുല്യമാകുമെന്ന് വ്യക്തമായതോടെയാണ് വാക്ക്ഔട്ട് നടത്തിയാലും തെറ്റില്ലെന്ന് ഇരട്ടിയിലേറെ വോട്ടര്‍മാര്‍ ചിന്തിക്കുന്നത്. കരാര്‍ ഇല്ലാതെ പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പുകളും പ്രധാനമന്ത്രി നടത്തണമെന്ന വ്യക്തമായ സൂചനയാണ് സര്‍വ്വെ ഫലമെന്ന് യൂറോപ്പ് വിരുദ്ധ എംപിമാര്‍ തെരേസ മേയെ ഓര്‍മ്മിപ്പിക്കുന്നു. കരാര്‍ നേടാതെ ഇറങ്ങിപ്പോന്നാല്‍ ബ്രിട്ടന്റെ സാമ്പത്തിക രംഗം പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് യൂറോപ്പ് പ്രേമികള്‍ ഭയപ്പെടുത്തുന്നത്. 

താല്‍ക്കാലികമായി ഒരു ഇളക്കം ഉണ്ടാകുമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ സുഗമമാകുമെന്ന് ബ്രക്‌സിറ്റ് അനുകൂലികള്‍ പ്രഖ്യാപിച്ചു. ഇയുവുമായി കരാറില്ലെങ്കില്‍ ലോക വ്യാപാര സംഘനയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി വ്യാപാരം നടത്തണമെന്ന് മുന്‍ ടോറി നേതാവ് ഇയാന്‍ ഡങ്കന്‍ സ്മിത്ത് പറഞ്ഞു. ഭൂരിഭാഗം രാഷ്ട്രങ്ങളും ഈ രീതിയിലാണ് വ്യാപാരം നടത്തുന്നത്. ഇയു-യുഎസ് വ്യാപാരം പോലും നടക്കുന്നത് ഡബ്യുടിഒ നിബന്ധനകള്‍ അനുസരിച്ചാണ്, സ്മിത്ത് ചൂണ്ടിക്കാണിച്ചു. 

ഈ രീതിയെ പിന്തുണച്ച് മുന്‍ ക്യാബിനറ്റ് മന്ത്രി പ്രീതി പട്ടേലും രംഗത്തെത്തി. പുതിയ വ്യാപാര കരാറുകള്‍ സ്വന്തമാക്കാന്‍ ഇത് ബ്രിട്ടന് സ്വാതന്ത്ര്യം നല്‍കും, ഇത് ആഘോഷിക്കേണ്ട കാര്യമാണ്, പട്ടേല്‍ വ്യക്തമാക്കി. കരാര്‍ നേടാതെ പുറത്തിറങ്ങുന്ന കാര്യത്തില്‍ ഇത്രയും പിന്തുണ ലഭിക്കുന്ന സാഹചര്യത്തില്‍ കടുപ്പമേറിയ ബ്രക്‌സിറ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ ആശങ്ക. 




കൂടുതല്‍വാര്‍ത്തകള്‍.