CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 30 Minutes 49 Seconds Ago
Breaking Now

ഷാരൂഖ് എന്തിന് നേരത്തെ വിവാഹിതനായി ; വൈറലായി മറുപടി

ഷാരൂഖിനോട് ആരാധകന്‍ ചോദിച്ചു ' എന്തിനാണ് ഇത്രയും നേരത്തെ വിവാഹിതനായത്. കിങ് ഖാന്റെ മറുപടിയും വന്നു. 

1991 ലാണ് ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഷാരൂഖ് ഗൗരിയെ വിവാഹം ചെയ്യുന്നത്. കല്യാണം കഴിക്കുമ്പോള്‍ പ്രായം 26 മാത്രം. ബോളിവുഡില്‍ സൂപ്പര്‍ താരമാകും മുമ്പായിരുന്നു വിവാഹം.

ഷാരൂഖിന്റെ മറുപടിയിങ്ങനെ... സഹോദരാ.. സ്‌നേഹവും ഭാഗ്യവും എപ്പോള്‍ വേണമെങ്കിലും ഒരുമിച്ചെത്താം. എനിക്ക് ഇതു രണ്ടും ഗൗരിയുടെ രൂപത്തില്‍ നേരത്തെ എത്തി.. ഷാരൂഖ് മറുപടി നല്‍കി.

ഇന്‍സ്റ്റ്ഗ്രാമില്‍ ഷാരൂഖ് മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവയ്ക്കാറില്ല. അടുത്തിടെ ഗൗരിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനെടുത്ത ചിത്രം പോസ്റ്റ് ചെയ്യാന്‍ ഭാര്യ സമ്മതിച്ചു, എന്ന അടിക്കുറിപ്പോടെ താരം ചിത്രം പങ്കുവച്ചത് .

 




കൂടുതല്‍വാര്‍ത്തകള്‍.