CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 1 Seconds Ago
Breaking Now

ക്രാന്തിക്ക് നവനേതൃത്വം; യുവതയുടെ പുതുനിര

ക്രാന്തിയുടെ വാര്‍ഷിക പൊതുയോഗം ജൂലൈ 14ന് ഡബ്ലിനിലെ ക്‌ളോണിയില്‍ വച്ച് നടന്നു. പൊതുയോഗനടപടികള്‍ നിയന്ത്രിക്കുന്നതിന് അധ്യക്ഷനായി  കോര്‍ക്കില്‍ നിന്നുള്ള ശ്രീ സരിന്‍ വി ശിവദാസനെ  തിരഞ്ഞെടുത്തു. യോഗാരംഭത്തില്‍ ശ്രീ ബിനു അന്തിനാട് എസ് ഡി പി ഐ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സ: അഭിമന്യുവിനെയും മറ്റു രക്തസാക്ഷികളെയും അനുസ്മരിച്ചുകൊണ്ടുള്ള അനുശോദനപ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് ജോയിന്റ് സെക്രട്ടറി ശ്രീ ബിനു വര്‍ഗീസ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ച നടക്കുകയും ചെയ്തു. രൂപീകരണഘട്ടത്തില്‍ തന്നെ ആളുകള്‍ അര്‍പ്പിച്ച പ്രതീക്ഷക്കൊത്ത പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകണമെന്നും ഇതുവരെ എടുത്ത എല്ലാ തീരുമാനങ്ങളും വേഗത്തില്‍ നടപ്പാക്കണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അതിനുശേഷം ട്രഷററുടെ താല്‍ക്കാലിക ചുമതലയുള്ള ശ്രീ മനോജ് ഡി മാന്നത് നാളിതുവരെയുള്ള വരവ് ചെലവുകളുടെ റിപ്പോര്‍ട്ടു അവതരിപ്പിക്കുകയും അത് അംഗങ്ങള്‍ പാസ്സാക്കുകയും ചെയ്തു. തുടര്‍ന്ന് സംഘടനയുടെ നിയമാവലിയുടെ കരട് ജീവന്‍ വര്‍ഗ്ഗീസ് അവതരിപ്പിക്കുകയും ഭേദഗതികളോടെ പൊതുയോഗം അത് അംഗീകരിക്കുകയും ചെയ്തു.

അടുത്ത വര്‍ഷത്തേക്കുള്ള 17 അംഗ കമ്മറ്റിയെ അംഗങ്ങള്‍ ഐക്യകണ്ടേന തിരഞ്ഞെടുത്തു. താഴെപ്പറയുന്നവരാണ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍. ഷാജു ജോസ് (വാട്ടര്‍ഫോര്‍ഡ്), അഭിലാഷ് ഗോപാലപിള്ള (വെസ്റ്റ് മീത്തു), ജീവന്‍ വര്‍ഗ്ഗീസ് (ഡബ്ലിന്‍), പ്രീതി മനോജ് (ഡബ്ലിന്‍), അജയ് സി ഷാജി (ഡബ്ലിന്‍), മനോജ് ഡി മാന്നത് (ഡബ്ലിന്‍), ശ്രീകുമാര്‍ നാരായണന്‍ (കില്‍ഡെയര്‍), അനൂപ് ജോണ്‍ (വാട്ടര്‍ഫോര്‍ഡ്), അഭിലാഷ് തോമസ് (വാട്ടര്‍ഫോര്‍ഡ്), രാജു ജോര്‍ജ് (കോര്‍ക്), സരിന്‍ വി ശിവദാസന്‍ (കോര്‍ക്), ഓ ആര്‍ സുരേഷ് ബാബു (ലിമ്മറിക്ക്), ബിനു അന്തിനാട് (ഡബ്ലിന്‍), ബിനു വര്‍ഗ്ഗീസ് (ഡബ്ലിന്‍), വര്‍ഗ്ഗീസ് ജോയ് (ഡബ്ലിന്‍), രതീഷ് സുരേഷ് (ഡ്രോഗട), ജോണ്‍ ചാക്കോ (ഡബ്ലിന്‍)

യോഗാന്ത്യത്തില്‍ ശ്രീ ബിനു അന്തിനാടിന്റെ അദ്ധ്യക്ഷതയില്‍ പുതിയ കമ്മറ്റി അംഗങ്ങള്‍ അടുത്ത പ്രവര്‍ത്തനവര്‍ഷത്തില്‍ സംഘടനയെ നയിക്കാന്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. ഷാജു ജോസിനെ സെക്രട്ടറിയും അഭിലാഷ് ഗോപാലപിള്ളയെ പ്രസിഡന്റും ജീവന്‍ വര്‍ഗീസിനെ ജോയിന്റ് സെക്രട്ടറിയും പ്രീതി മനോജിനെ വൈസ് പ്രസിഡന്റും അജയ് സി ഷാജിയെ ട്രഷററും ആയി തിരഞ്ഞെടുത്തു. അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഓഡിറ്റര്‍മാരായി ശ്രീ രാജന്‍ ദേവസ്യയെയും ശ്രീമതി അശ്വതി പ്ലാക്കലിനെയും തിരഞ്ഞെടുത്തു. യോഗത്തില്‍ വര്‍ഗ്ഗീസ് ജോയ് സ്വാഗതവും അജയ് സി ഷാജി നന്ദിയും പറഞ്ഞു.      

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.