CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 57 Seconds Ago
Breaking Now

മുന്‍ റഷ്യന്‍ ചാരനെയും മകളെയും വധിക്കാന്‍ ശ്രമിച്ച കൊലയാളികളെ പോലീസ് തിരിച്ചറിഞ്ഞു; വിഷം നല്‍കിയതിന് പിന്നില്‍ നിരവധി റഷ്യക്കാര്‍ക്ക് പങ്ക്; അക്രമികളെ പൊക്കിയത് സിസിടിവി ദൃശ്യങ്ങള്‍ വഴി

പ്രതികളെ തിരിച്ചറിഞ്ഞെന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ മെട്രോപൊളിറ്റന്‍ പോലീസ് തയ്യാറായിട്ടില്ല.

നോവിചോക് അക്രമണത്തിന് പിന്നിലെ കൊലപാതകികളെ തിരിച്ചറിഞ്ഞ് പോലീസ്. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെയും, മകള്‍ യൂലിയയെയും കൊലപ്പെടുത്താന്‍ നടത്തിയ ശ്രമത്തിന് പിന്നില്‍ നിരവധി റഷ്യക്കാര്‍ക്ക് പങ്കുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. സാലിസ്ബറിയില്‍ വെച്ചാണ് മുന്‍ ഡബിള്‍ ഏജന്റിന് നേര്‍ക്ക് അക്രമം നടന്നത്. ഒന്നിലേറെ പ്രതികളെയാണ് പോലീസ് തേടുന്നത്.

അക്രമികളെന്ന് സംശയിക്കുന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് തുണയായത്. യുകെയില്‍ ഈ സമയത്ത് എത്തിയ ആളുകളുടെ രേഖകളുമായി ഒത്തുനോക്കിയാണ് അന്വേഷണം നടക്കുന്നത്. മുന്‍ ഡബിള്‍ ഏജന്റും മകളും വധശ്രമത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടെങ്കിലും സാധാരണക്കാരിയായ ഡോണ്‍ സ്റ്റുഗ്രെസ് എന്ന 44-കാരി ഈ വിഷബാധയേറ്റ് കൊല്ലപ്പെട്ടിരുന്നു. നോവിചോകുമായി ബന്ധത്തില്‍ വന്നതോടെയാണ് മരണം.

ഇവരുടെ പങ്കാളി ചാര്‍ലി റൗളിയും രാസായുധത്തില്‍ നിന്നും വിഷബാധയേറ്റ് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. സ്‌ക്രിപാലുമാര്‍ക്ക് നേരിട്ടതിന്റെ പത്തിരട്ടി നേര്‍വ് ഏജന്റാണ് സ്റ്റുഗ്രെസിന് നേരിടേണ്ടി വന്നത്. സാലിസ്ബറി സിറ്റി സെന്ററില്‍ എവിടെയോ ഉപേക്ഷിക്കപ്പെട്ട പെര്‍ഫ്യൂം ബോട്ടിലില്‍ നിന്നുമാണ് ഇവര്‍ക്ക് വിഷബാധ ഏറ്റതെന്നാണ് പോലീസ് കരുതുന്നത്. സ്റ്റുഗ്രെസ് താഴെക്കിടന്ന് കിട്ടിയ ബോട്ടില്‍ കൈകളില്‍ സ്‌പ്രേ ചെയ്തതായി പങ്കാളി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ മെട്രോപൊളിറ്റന്‍ പോലീസ് തയ്യാറായിട്ടില്ല. അതേസമയം പ്രതികള്‍ റഷ്യക്കാരാണെന്ന് തിരിച്ചറിഞ്ഞതായി ഇതുമായി ബന്ധമുള്ള ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.