CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 37 Minutes 32 Seconds Ago
Breaking Now

കരള്‍ ക്യാന്‍സര്‍ പുരുഷന്‍മാരുടെ ജീവനെടുക്കുന്നു; രക്ഷപ്പെടാന്‍ ഇതാണ് മാര്‍ഗ്ഗം

മുതിര്‍ന്നവരില്‍ കരളിലെ ക്യാന്‍സര്‍ കൂടുതല്‍ പേരുടെ ജീവനെടുക്കുന്നകായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്‍ഷന്‍ കണക്ക് വ്യക്തമാക്കി. കരള്‍ ക്യാന്‍സര്‍ കൂടുതല്‍ പേരില്‍ കണ്ടെത്തുന്നതാണ് മരണം കൂടുന്നതിന് കാരണമാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

അമിതഭാരവും, ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധയുമാണ് കൂടുതല്‍ പേരില്‍ കരള്‍ ക്യാന്‍സറിന് കാരണമാകുന്നതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. പുരുഷന്‍മാരാണ് ഈ അവസ്ഥയുടെ ഭീഷണി പ്രധാനമായും നേരിടുന്നത്. പുരുഷന്‍മാരിലെ മരണനിരക്ക് 43% കൂടുതലാണ്.

സ്ത്രീകളില്‍ ഇതിന്റെ പകുതിയാണ് മരണനിരക്ക്. പുരുഷന്‍മാരിലെ അമിത ഭാരവും, മയക്കുമരുന്ന് പോലുള്ളവയുടെ ഉപയോഗവുമാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ കരുതുന്നു. അപകടകരമായ അവസ്ഥയിലാണ് ഈ ക്യാന്‍സര്‍ കണ്ടെത്താന്‍ കഴിയുന്നത്.

കാരണമില്ലാതെ ഭാരം പൊടുന്നനെ കുറയുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കണ്ണും, തൊലിയും മഞ്ഞനിറമാകുന്നതും കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിന്റെ ലക്ഷണമാണ്. ഭാരം ആരോഗ്യപരമായി നിലനിര്‍ത്തുകയും മദ്യപാനം കുറയ്ക്കുകയുമാണ് അത്യാവശ്യമെന്ന് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.