CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 29 Seconds Ago
Breaking Now

യുകെയില്‍ പുതിയ പെട്രോള്‍ വരുന്നു; 1 മില്ല്യണ്‍ കാറുകള്‍ക്ക് അനുയോജ്യമല്ല; നിങ്ങളുടെ കാറും ഈ കൂട്ടത്തില്‍ പെടുമോ?

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് മോഡലുകള്‍, നിസ്സാന്‍ മൈക്ര, മസ്ദ എംഎക്‌സ്-5 കാറുകള്‍ക്ക് ഈ ഇന്ധനം അനുയോജ്യമല്ല

വീട്ടില്‍ സ്‌റ്റൈലായി കിടക്കുന്ന കാര്‍ ആവശ്യത്തിന് ഉപകരിക്കണമെങ്കില്‍ അതിനകത്ത് ഇന്ധനം അനിവാര്യമാണ്. അതിന് പെട്രോള്‍ പമ്പില്‍ ചെന്നാല്‍ പോരെയെന്ന് സ്വാഭാവികമായും ചോദ്യം ഉയരും. എന്നാല്‍ യുകെയിലെ പമ്പുകളില്‍ ലഭ്യമാക്കാന്‍ ഒരുങ്ങുന്ന പുതിയ പെട്രോള്‍ നിലവിലെ പല കാറുകള്‍ക്കും അനുയോജ്യമല്ലെന്നതാണ് ആശങ്കയാകുന്നത്.

വൃത്തിയുള്ള പെട്രോളെന്ന പേരില്‍ എത്തുന്ന ഇ10 നിറച്ചാല്‍ ചില കാറുകളുടെ എഞ്ചിനെങ്കിലും തകരാറിലാകുമെന്നാണ് മുന്നറിയിപ്പ്. ഭൂരിപക്ഷം പുതിയ വാഹനങ്ങള്‍ക്കും ഇ10 പെട്രോള്‍ ഉപയോഗിക്കാമെങ്കിലും പഴയ വാഹനങ്ങള്‍ക്കാണ് ഇത് പണിയാവുക. പുതിയ പെട്രോള്‍ എത്തിയാല്‍ 869,000 കാര്‍ ഉടമകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ആര്‍എസി ഫൗണ്ടേഷന്‍ നല്‍കുന്ന മുന്നറിയിപ്പ്.

പുതിയ പെട്രോള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇ10 ഏതെല്ലാം കാറുകളില്‍ ഉപയോഗിക്കാമെന്നത് സംബന്ധിച്ച സംശയങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. രണ്ട് തരം പെട്രോള്‍ ലഭ്യമാക്കാന്‍ പമ്പിന്റെ വലുപ്പവും കൂട്ടേണ്ടി വരും.

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് മോഡലുകള്‍, നിസ്സാന്‍ മൈക്ര, മസ്ദ എംഎക്‌സ്-5 കാറുകള്‍ക്ക് ഈ ഇന്ധനം അനുയോജ്യമല്ല. കോണ്‍വാള്‍, വില്‍റ്റ്ഷയര്‍, ബര്‍മിംഗ്ഹാം എന്നിവിടങ്ങളിലാണ് ഈ കാറുകള്‍ കൂടുതലുള്ളത്.




കൂടുതല്‍വാര്‍ത്തകള്‍.