CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 4 Minutes 6 Seconds Ago
Breaking Now

കോടിയേരി ബാലകൃഷ്ണന്‍ വേട്ടക്കാരനൊപ്പമോ; കന്യാസ്ത്രീകളുടെ സമരത്തിനെതിരെ സിപിഎം സെക്രട്ടറി

സിപിഐഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിനെതിരെ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു. കന്യാസ്ത്രീകളുടെ സമരം അപഥ സഞ്ചാരമാണെന്നും, സഭയെ മോശപ്പെടുത്താനുമാണെന്നുമാണ് കോടിയേരിയുടെ വിശദീകരണം.

കന്യാസ്ത്രീകളെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതോടൊപ്പം സഭയെ തഴുകാനും സിപിഎം പാര്‍ട്ടി സെക്രട്ടറി പരിശ്രമിക്കുന്നു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്ന് ഇപി ജയരാജന്‍ അവകാശപ്പെടുമ്പോഴാണ് കോടിയേരി മറുവശത്ത് നിന്നും വിമര്‍ശനം ഉന്നയിക്കുന്നത്.

ഇതോടെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ പരാതി ലഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത സര്‍ക്കാര്‍ നിലപാട് ചോദ്യം ചിഹ്നമാകുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.