CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 19 Seconds Ago
Breaking Now

ഇടിച്ചിട്ടും മാരുതി സുസുക്കി ബ്രെസ തകര്‍ന്നടിഞ്ഞില്ല; ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍

ആഗോള ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗുമായി മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ. യുകെ ആസ്ഥാനമായുള്ള ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (എന്‍സിഎപി) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് ബ്രെസ മികച്ച പോയിന്റ് കരസ്ഥമാക്കിയത്. അതേസമയം റിനോള്‍ട്ടിന്റെ ലോഡ്ജി മോഡല്‍ പൂജ്യം സ്റ്റാറും നേടിയതായി എന്‍സിഎപി വ്യക്തമാക്കി. 

സ്റ്റാന്‍ഡേര്‍ഡ് ഡബിള്‍ എയര്‍ബാഗുകള്‍, എബിഎസ്, ഐസോഫിക്‌സ് ആങ്കറേജുകള്‍ എന്നിവയുള്ള മാരുതി സുസുക്കി വിറ്റാര ബ്രെസ ക്രാഷ് ടെസ്റ്റില്‍ നാല് പോയിന്റ് നേടിയതായി ജിഎന്‍സിഎപി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയ്ക്ക് നാല് പോയിന്റും, യാത്രക്കാരായ കുട്ടികളുടെ സുരക്ഷയില്‍ രണ്ട് പോയിന്റുമാണ് ഇന്ത്യന്‍ വാഹനത്തിന് നല്‍കിയത്. 

ഫരീദാബാദിലെ കോളേജ് ഫോര്‍ ട്രാഫിക് മാനേജ്‌മെന്റില്‍ നടക്കുന്ന ജിഎന്‍സിഎപി ഗ്ലോബല്‍ സമ്മിറ്റിലാണ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കള്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലേക്ക് മാറുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ടാറ്റ നെക്‌സോണും നാല് സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു. 

ഇന്ത്യയില്‍ വികസിപ്പിക്കുന്ന വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍ എന്നിവയെല്ലാം സുരക്ഷാ നിലവാരത്തില്‍ ഉയരുന്നത് സുരക്ഷിതമായ കാറുകള്‍ ഇവിടെ നിന്നും ഇറങ്ങുമെന്നതിന്റെ സൂചനയായി ജിഎന്‍സിഎപി വ്യക്തമാക്കി. റിനോള്‍ട്ട് ലോഡ്ജി സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ മുന്നില്‍ എയര്‍ബാഗുകള്‍ ലഭ്യമല്ലാത്തതാണ് പൂജ്യം പോയിന്റ് നല്‍കാന്‍ ഇടയാക്കിയത്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.