CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 43 Seconds Ago
Breaking Now

ട്രംപിനെ സ്ത്രീ വിഷയത്തില്‍ നാറ്റിക്കാന്‍ ശ്രമിക്കുന്ന ഹില്ലരിക്ക് ഭര്‍ത്താവിന്റെ കാര്യത്തില്‍ എല്ലാം ശരി; മോണിക്കാ ലെവന്‍സ്‌കിയെ ഉപയോഗിച്ചത് അധികാര ദുര്‍വിനിയോഗമല്ല

വിവാദത്തിന്റെ പേരില്‍ ക്ലിന്റണെ ഇംപീച്ച് നടപടികള്‍ക്ക് വിധേയമാക്കിയെങ്കിലും സെനറ്റ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി

ഭര്‍ത്താവും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണെ പിന്തുണച്ച് വിമര്‍ശനങ്ങളെ തള്ളി മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍. മോണിക്കാ ലെവന്‍സ്‌കി വിവാദത്തില്‍ ക്ലിന്റണ്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് ഹില്ലരി പറഞ്ഞു. എന്നാല്‍ ഈ ബന്ധം ഒരിക്കവും അധികാര ദുര്‍വിനിയോഗം അല്ലെന്നും, മോണിക്ക പ്രായപൂര്‍ത്തിയായ വ്യക്തി ആയിരുന്നെന്നുമാണ് ഭാര്യ ചൂണ്ടിക്കാണിക്കുന്നത്.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന ലെവന്‍സ്‌കിയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ഭര്‍ത്താവ് രാജിവെയ്‌ക്കേണ്ട യാതൊരു കാര്യവുമില്ലെന്നാണ് ഹില്ലരി അഭിമുഖത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഹില്ലരിയുടെ മുന്‍ സീറ്റ് കൈയാളുള്ള ന്യൂയോര്‍ക്ക് ഡെമോക്രാറ്റിക് സെനറ്റര്‍ കിര്‍സ്റ്റണ്‍ ഗില്ലിബാര്‍ഡ് മറിച്ചൊരു അഭിപ്രായം പങ്കുവെച്ചിരുന്നു. രാജി അനിവാര്യമായ പ്രതികരണം ആകുമായിരുന്നെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്.

എന്നാല്‍ വൈറ്റ് ഹൗസ് ഇന്റേണായിരുന്ന മോണിക ലെവന്‍സ്‌കിയും, മുന്‍ പ്രസിഡന്റും തമ്മിലുള്ള ബന്ധം അധികാര ദുര്‍വ്വിനിയോഗമല്ലെന്നാണ് ഹില്ലരി ന്യായീകരിക്കുന്നത്. എന്നാല്‍ നിലവിലെ പ്രസിഡന്റിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ എവിടെയാണ് അന്വേഷണമെന്നും ഇവര്‍ ചോദിക്കുന്നു.

വിവാദത്തിന്റെ പേരില്‍ ക്ലിന്റണെ ഇംപീച്ച് നടപടികള്‍ക്ക് വിധേയമാക്കിയെങ്കിലും സെനറ്റ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. കാലാവധി പൂര്‍ത്തിയാക്കിയാണ് ക്ലിന്റണ്‍ കസേരയില്‍ നിന്നും ഇറങ്ങിയത്. ഭര്‍ത്താവിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചവരെ മോശമാക്കാന്‍ താന്‍ ഒരു തരത്തിലും ശ്രമിച്ചിട്ടെന്നും ഹില്ലരി അവകാശപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.