CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 27 Minutes 2 Seconds Ago
Breaking Now

സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ; മെഗാന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ഹാരി രാജകുമാരന്‍ വികാരപരമായി തകര്‍ന്ന അവസ്ഥയില്‍; ഏറെ നാളായി കാത്തിരുന്ന കണ്‍മണി വരുമ്പോള്‍ ഹാരിയുടെ അവസ്ഥ ഇതാണെന്ന് അന്തഃപ്പുരത്തിലെ അന്തേവാസികള്‍

ഔദ്യോഗിക യാത്രയുടെ ഭാഗമായി ദമ്പതികള്‍ സിഡ്‌നിയിലേക്ക് യാത്ര തിരിച്ച ശേഷമാണ് കെന്‍സിംഗ്ടണ്‍ കൊട്ടാരം ഈ പ്രഖ്യാപനം നടത്തിയത്

ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഏത് ദമ്പതികളെയും സംബന്ധിച്ച് സന്തോഷത്തിന്റെ പാരമ്യതയിലെത്തിക്കുന്ന കാര്യമാണ്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ പിറന്നിട്ടും അമ്മയെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ജീവിതം തള്ളിനീക്കിയ ഹാരി രാജകുമാരന് കുഞ്ഞുങ്ങളെ ഏറെ ഇഷ്ടവുമാണ്. വര്‍ഷങ്ങളോളം രാജ്യത്തെ ബെസ്റ്റ് ബാച്ചിലറായി നിരവധി പേരെ മോഹിപ്പിച്ച അങ്ങ് യുഎസില്‍ നിന്നുമുള്ള രണ്ടാം കെട്ടുകാരിയില്‍ രാജകുമാരന്‍ തന്റെ വധുവിനെ കണ്ടെത്തി. വിവാഹം കഴിഞ്ഞ് കേവലം അഞ്ച് മാസം പിന്നിടുമ്പോഴേക്കും ഏറെ കൊതിച്ച ആ വാര്‍ത്തയെത്തി. മെഗാന്‍ മാര്‍ക്കിള്‍ ഗര്‍ഭിണിയാണ്! സന്തോഷിക്കാന്‍ ഇതിലും കൂടുതല്‍ എന്ത് വേണം. 

എന്നാല്‍ ആ വാര്‍ത്ത ഹാരി രാജകുമാരനെ വികാരപരമായി തകര്‍ത്തെന്നാണ് കൊട്ടാരത്തിലെ ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. പക്ഷെ ഇത് നല്ല രീതിയിലാണെന്ന് മാത്രം. ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സന്തോഷവാനായ ഹാരിയെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുകയെന്നാണ് അടുത്ത വസന്തകാലത്ത് അദ്ദേഹവും മെഗാനും മാതാപിതാക്കളായി മാറുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പുറത്തുവരുന്ന വിവരം. ഏറെ കാലമായി അദ്ദേഹം ആഗ്രഹിക്കുന്ന കാര്യമാണ്, ഇതിലും സന്തോഷത്തോടെ അദ്ദേഹത്തെ കാണാന്‍ കഴിയില്ല. മെഗാനെ അത്രയ്ക്കും കാത്തുസൂക്ഷിക്കുകയാണ് അദ്ദേഹം, ശ്രോതസ്സ് വ്യക്തമാക്കി. 

ഔദ്യോഗിക യാത്രയുടെ ഭാഗമായി ദമ്പതികള്‍ സിഡ്‌നിയിലേക്ക് യാത്ര തിരിച്ച ശേഷമാണ് കെന്‍സിംഗ്ടണ്‍ കൊട്ടാരം ഈ പ്രഖ്യാപനം നടത്തിയത്. ഓസ്‌ട്രേലിയയ്ക്ക് പുറമെ ന്യൂസിലാന്‍ഡ്, ഫിജി, ടോങ്കാ എന്നിവിടങ്ങളിലേക്ക് 16 ദിവസത്തെ ദീര്‍ഘമായ യാത്രയാണ് നടത്തുക. ഗര്‍ഭിണികള്‍ സിക്കാ വൈറസ് അപകടമുള്ള രാജ്യങ്ങളിലേക്ക് പോകരുതെന്ന ഹോം ഓഫീസ് ഉപദേശം നിലനില്‍ക്കുമ്പോഴാണ് ഇത് അവഗണിച്ച് യാത്രയുമായി ദമ്പതികള്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഈ വൈറസുകള്‍ വരുത്തിവെയ്ക്കുന്ന പ്രത്യാഘാതങ്ങളെ ചെറുക്കാന്‍ പ്രതിരോധ മരുന്നുകള്‍ ലഭ്യമല്ല. ഫിജി, ടോങ്കാ എന്നിവിടങ്ങളിലാണ് വൈറസിന്റെ അപകടമുള്ളത്. 

മകളുമായി ഇടഞ്ഞ് നില്‍ക്കുകയാണെങ്കിലും പിതാവ് തോമസ് മാര്‍ക്കിള്‍ സന്തോഷവാര്‍ത്ത കേട്ട് 'നീയൊരു നല്ല അമ്മയാകുമെന്ന്' അറിയിച്ച് മകള്‍ക്ക് കത്തയച്ചു. മെഗാന്റെ അമ്മ ഡോറിയയും പേരക്കുട്ടിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.