CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 24 Minutes 39 Seconds Ago
Breaking Now

കെന്റ് ഹിന്ദുസമാജത്തിന്റെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും

കെന്റ് ഹിന്ദുസമാജം ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും 2018 ഒക്ടോബര് 16, 17, 19 തീയതികളില്‍  (കൊല്ലവര്‍ഷം 1194, കന്നി 30, 31 തുലാം 2) കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് സംഘടിപ്പിക്കുന്നു. ത്രിമൂര്‍ത്തികളെയും ത്രിശക്തിദേവിമാരെയും പ്രസാദിപ്പിച്ചു, മനസിന്റെ അകത്തങ്ങളങ്ങള്‍ വരെ ശുദ്ധം വരുത്തി, നിഷ്‌കാമകര്‍മ്മം ദിനചര്യയാക്കാന്‍ ശക്തി ലഭിക്കാന്‍ പുസ്തകങ്ങളും പണിയായുധങ്ങളും പൂജക്ക് വയ്ക്കുന്ന ദിവസങ്ങള്‍.....! നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ദുര്‍ഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തില്‍ ഉല്‍ക്കൃഷ്ടങ്ങളായ വേദഗ്രന്ഥങ്ങളും പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും പൂജയ്ക്ക് വയ്ക്കാറുണ്ട്. പഞ്ചകൃതീദേവിമാരില്‍ ഒരാളായ സരസ്വതീദേവിയുടെ പ്രസാദത്തില്‍ നവമായ ചൈതന്യം ക്ഷരമല്ലാത്ത ജ്ഞാനത്തിലേക്ക് നയിക്കണേ എന്ന പ്രാര്‍ത്ഥനയോടെ സമാജംഗങ്ങള്‍ പൂജവെപ്പ് ഒക്ടോബര്‍ 16 ചൊവ്വാഴ്ചയും,  പൂജയെടുപ്പ്,  വിദ്യാരംഭം എന്നിവ ഒക്ടോബര് 19 വെള്ളിയാഴ്ച്ച വൈകുന്നേരം ആറു മണിമുതലും  നടത്തുന്നു.

എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, 361 Canterbury tSreet, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

Contact Mr. Sanjeev Menon   Tel:  07507766652 

EMail: kenthindusamajam@gmail.com

Website: kenthindusamajam.org

Facebook: www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel:  07838170203 / 07753188671 / 07973151975 / 07735368567

 

 




കൂടുതല്‍വാര്‍ത്തകള്‍.