CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 44 Seconds Ago
Breaking Now

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടി മിസ്മാ

മിഡ്‌സസെക്‌സ് മലയാളി അസോസിയേഷന്‍ (മിസ്മാ) യുക്മാ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലോത്സവത്തില്‍ 54 പോയിന്റോടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. റീജിയണിലെ 15 അംഗ അസോസിയേഷനില്‍ നിന്ന് പ്രതിഭകള്‍ മാറ്റുരച്ചപ്പോള്‍ 11 ഓളം കുടുംബങ്ങളില്‍ നിന്നായി 30 ഓളം അംഗങ്ങളുമായി പോയിന്റുകള്‍ കരസ്ഥമാക്കി മൂന്നാം സ്ഥാനം നേടിയപ്പോള്‍ അത് മിസ്മാ കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും ആനന്ദത്തിലാറടിപ്പിച്ചു. കൂടാതെ മത്സര ഇനങ്ങളില്‍ പങ്കെടുത്ത കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള എല്ലാ ആളുകള്‍ക്കും എന്തെങ്കിലുമൊരു വിഭാഗത്തില്‍ സമ്മാനം കിട്ടിയതും ഇരട്ടി മധുരം സമ്മാനിച്ചു. ഏകദേശം 50 ഓളം കുടുംബങ്ങള്‍ അംഗങ്ങളായുള്ള മിസ്മയുടെ 11 ഓളം കുടുംബങ്ങള്‍ക്ക് മാത്രമാണ് സമയ പരിധിയും ദൂര കൂടുതലും കാരണം സൗത്താംപ്ടണില്‍ വച്ചു നടന്ന റീജിയണല്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത്. കൂടാതെ മിസ്മയുടെ ബിജിമോള്‍ സിബി സീനിയര്‍ കാറ്റഗറി വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനുമായി. വ്യക്തിഗത മത്സര വിഭാഗത്തില്‍ മോഹിനി ആട്ടത്തില്‍ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തില്‍ രണ്ടാം സ്ഥാനവും ബിജിമോള്‍ സിബി കരസ്ഥമാക്കിയപ്പോള്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനവും മോണോ ആക്ടില്‍ മൂന്നാം സ്ഥാനവും ജിജോ അരയത്ത് സീനിയര്‍ വിഭാഗത്തില്‍ നേടിയെടുത്തു. കൂടാതെ മിസ്മയുടെ ചിത്ര ഹരികുമാര്‍ കവിതാ പാരായണത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ മത്സര വിഭാഗത്തില്‍ സെലസ്റ്റിയന്‍ സിബി പ്രസംഗത്തില്‍ രണ്ടാം സ്ഥാനവും മോണോ ആക്ടില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ സിയോണ്‍ സിബി മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയെടുത്തു.

കൂടാതെ ഗ്രൂപ്പ് ജനറല്‍ വിഭാഗത്തില്‍ ശക്തമായ മുന്നേറ്റം നടത്തി. ഗ്രൂപ്പ് സോംങില്‍ മിസ്മയുടെ ആന്റോ തോമസ്, സിബി തോമസ്, ഗംഗാ പ്രസാദ്, സിലു ജിമ്മി, ആന്‍സി ജയന്‍, ഡിനി ആന്റോ ,ബിജിമോള്‍ സിബി എന്നിവരുടെ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ഒപ്പമയില്‍ സിലു ജിമ്മി, ആശാ അരുണ്‍, ഹരിത ഗംഗാ പ്രസാദ്, സിബിന്‍ ജെയിംസ്, സോനു ജോഷി, നിഷാ ജിജോ അരയത്ത്, ജെസ്‌നാ ജോയി എന്നിവരും മൈം വിഭഗത്തില്‍ മിസ്മയുടെ കൊച്ചു കുട്ടികളായ ഹന്നാ തെരേസാ അരയത്ത്, ഇസാ ആന്റോ, എല്‍ബാ ആന്റോ ,ബിയോണാ ജിമ്മി, ഡെന്‍സില്‍ അരുണ്‍, ബെന്‍ ജിമ്മി തുടങ്ങിയവരും രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ മൈം വിഭാഗത്തില്‍ ജോഹന്‍ അരയത്ത്, കാര്‍ത്തിക് ഹരികുമാര്‍, സിയോണ്‍ സിബി, സെലസ്റ്റിന്‍ സിബി, ജിജോ അരയത്ത്, സിബി തോമസ് എന്നിവരുടെ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മിസ്മയ്ക്ക് വേണ്ടി പ്രസിഡന്റ് ജോഷി ജേക്കബ്, സെക്രട്ടറി സിബി തോമസ് വൈസ് പ്രസിഡന്റും കലാമേളയുടെ കോ ഓര്‍ഡിനേറ്ററുമായിരുന്ന ജിജോ അരയത്ത്, ജോയിന്റ് സെക്രട്ടറി സിലു ജിമ്മി, ട്രഷറര്‍ ഗംഗാ പ്രസാദ് എന്നിവര്‍ യുക്മ ഭാരവാഹികളില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി.

ശക്തമായ മുന്നേറ്റം നടത്തിയ മിസ്മാ ടീമിനെ യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് സുജു ഫിലിപ്പ്, ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, സൗത്ത് ഈസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ലാലു ആന്റണി, സെക്രട്ടറി അജിത്കുമാര്‍ വെണ്‍മണി, ട്രഷറര്‍ അനില്‍ പാലുത്താനം യുക്മ പ്രഥമ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, മുന്‍ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍, മുന്‍ സെക്രട്ടറിമാരായ ബാല സജീവ്കുമാര്‍, സജീഷ് ടോം, മുന്‍ ട്രഷറര്‍ ഷാജി തോമസ്, ബോട്ട് റേസ് ജനറല്‍ കണ്‍വീനര്‍ എബി സെബാസ്റ്റിയന്‍, യുക്മ സാംസ്‌കാരിക വേദി ഭാരവാഹികളായ മനോജ്കുമാര്‍ പിള്ള, ജേക്കബ് കോയിപ്പള്ളി, സി എ ജോസഫ്, നാഷണല്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗം ജോമോന്‍ കുന്നേല്‍ നാഷണല്‍ ഭാരവാഹികളായ മാത്യു ഡൊമിനിക്, മുന്‍ സെക്രട്ടറി ജോസ് പിഎം , അഡ്വ സന്ദീപ് പണിക്കര്‍, ബിബിന്‍ എബ്രഹാം എന്നിവര്‍ അഭിനന്ദിച്ചു.

മിസ്മ പ്രസിഡന്റ് ജോഷി ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ മാത്യു എബ്രഹാം, കോര വര്‍ഗീസ് മട്ടമന, സണ്ണി ലൂക്കാ ഇടത്തില്‍, സദാനന്ദന്‍ ദിവാകരന്‍, ജോസഫ് തോമസ് കൂടാതെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജോജോ ജോസ്, ബാബു മാത്യു, അരുണ്‍ മാത്യു, ജോയി എബ്രഹാം, ജോയി തോമസ്, രാജേഷ് കുമാര്‍, മാത്യു പി ജോയ്, സുജിത് നായര്‍, മാനിക്‌സ് ജോസഫ്, ആന്‍സി ജയന്‍ കൂടാതെ ഓഡിറ്റര്‍ ബിജു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്ത എല്ലാവരേയും മുക്തകണ്ഠം അഭിനന്ദിച്ചുകൊണ്ട് പ്രസംഗിച്ചു .




കൂടുതല്‍വാര്‍ത്തകള്‍.