CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 45 Seconds Ago
Breaking Now

സിദ്ദിഖ് പറഞ്ഞത് അമ്മയുടെ നിലപാടല്ലെന്ന് അമ്മ നേതൃത്വം ; വക്താവ് ജഗദീഷാണെന്നും സംഘടന ; വ്യക്തി താല്‍പര്യം സംരക്ഷിക്കാന്‍ സംഘടനയുടെ പേരുപയോഗിച്ചെന്ന് വിമര്‍ശനം

സിദ്ദിഖ് വാര്‍ത്താസമ്മേളനം നടത്തുന്നത് മറ്റംഗങ്ങള്‍ അറിഞ്ഞത് ചാനലുകളിലൂടെയാണ്. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഈ മാസം 19 ന് അവെയ്‌ലബിള്‍ എക്‌സിക്യുട്ടിവ് ചേരുമെന്നും 'അമ്മ' നേതൃത്വം വ്യക്തമാക്കി.

സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് 'അമ്മ'യുടെ നിലപാടല്ലെന്ന് സംഘടനാ നേതൃത്വം. വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിദ്ദിഖ് സംഘടനയെ ദുരുപയോഗിച്ചു. വാര്‍ത്താസമ്മേനത്തിലെ പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ 'അമ്മ'യുടെ പ്രതിച്ഛായ മോശമാക്കിയെന്നാണ് പൊതു വികാരമെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കി.

സംഘടനയുടെ വക്താവ് ജഗദീഷ് ആണ്. സിദ്ദിഖ് വാര്‍ത്താസമ്മേളനം നടത്തുന്നത് മറ്റംഗങ്ങള്‍ അറിഞ്ഞത് ചാനലുകളിലൂടെയാണ്. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഈ മാസം 19 ന് അവെയ്‌ലബിള്‍ എക്‌സിക്യുട്ടിവ് ചേരുമെന്നും 'അമ്മ' നേതൃത്വം വ്യക്തമാക്കി. മോഹന്‍ലാല്‍ വിദേശത്തുപോകുന്ന സാഹചര്യത്തിലാണ് അടിയന്തരചര്‍ച്ച.

ഡബ്ല്യുസിസിയുമായുള്ള പ്രശ്‌നത്തില്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്ന നിലപാടിലുറച്ച് ട്രഷറര്‍ ജഗദീഷ് ഇന്ന് രംഗത്തെത്തിയിരുന്നു. അമ്മയുടെ നിലപാടാണ് താന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതെന്നും മോഹന്‍ലാലുമായി ചര്‍ച്ചചെയ്താണ് തീരുമാനം അറിയിച്ചതെന്നും ജഗദീഷ് പറഞ്ഞു. പകര്‍പ്പ് സിദ്ദിഖ് ഉള്‍പ്പെടെ എല്ലാവര്‍ക്കും വാട്‌സപ്പില്‍ അയച്ചിരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി. ദിലീപിനെ അമിതമായി ന്യായീകരിക്കുകയോ ഡബ്ല്യുസിസിയെ പൂര്‍ണമായി തള്ളുകയോ ചെയ്യാതെയാണ് അമ്മ വക്താവെന്ന നിലയില്‍ ജഗദീഷ് പ്രതികരിച്ചത്.

എന്നാല്‍ ജഗദീഷിനെ വക്താവാക്കിയത് ആരെന്ന് അറിയില്ലെന്ന നിലപാടിലായിരുന്നു സിദ്ദിഖ്. ജഗദീഷിനെ ആരാണ് പ്രസ്താവന നടത്താന്‍ ചുമതലപ്പെടുത്തിയതെന്നറിയില്ല. ജഗദീഷ് വക്താവല്ല ട്രഷററാണ്. ജനറല്‍ ബോഡി വിളിക്കില്ല. ഞാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരുമായും ചര്‍ച്ചചെയ്താണ് പറയുന്നത് എന്നാണ് സിദ്ദിഖ് പറഞ്ഞത്

 




കൂടുതല്‍വാര്‍ത്തകള്‍.