CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 13 Minutes 10 Seconds Ago
Breaking Now

ബാലഭാസ്‌കര്‍ തന്നെയായിരുന്നു കാറോടിച്ചിരുന്നത് ; വെളിപ്പെടുത്തി ഡ്രൈവര്‍ അര്‍ജുന്‍

ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നപ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയായിരുന്നുവെന്ന് ഡ്രൈവര്‍ അര്‍ജുന്‍ പൊലീസിന് മൊഴി നല്‍കി.

തുശൂരില്‍ നിന്ന് കൊല്ലം വരെ താനും അതിനു ശേഷം ബാലഭാസ്‌കറുമാണ് വാഹനം ഓടിച്ചത്.കൊല്ലത്ത് വച്ച് താനും ബാലഭാസ്‌കറും കരിക്കിന്‍ ഷേക് കുടിച്ചു. അതിന് ശേഷം താന്‍ പിന്‍സീറ്റിലിരുന്ന് ഉറങ്ങിപ്പോയി. അവിടുന്നിങ്ങോട്ട് ബാലഭാസ്‌കര്‍ തന്നെയായിരുന്നു വണ്ടിയോടിച്ചത്. മുന്‍സീറ്റില്‍ ഇടതുവശത്ത് ഭാര്യ ലക്ഷ്മിയും അവരുടെ മടിയില്‍ മകള്‍ തേജസ്വിനി ബാലയുമുണ്ടായിരുന്നു. അപകടമുണ്ടാപ്പോള്‍ താന്‍ മയക്കത്തിലായിരുന്നുവെന്നും അര്‍ജുന്‍ കേസന്വേഷിക്കുന്ന മംഗലപുരം പൊലീസിന് മൊഴി നല്‍കി.

അപകടത്തില്‍ കാലിനും നട്ടെല്ലിനും പരിക്കേറ്റ അര്‍ജ്ജുന്‍ ഇന്നലെയാണ് ആശുപത്രി വിട്ടത്. തുടര്‍ ചികിത്സയ്ക്കായി സ്വദേശമായ തൃശൂരിലേക്ക് പോയി. അതിന് മുമ്പാണ് ഇയാളുടെ മൊഴിയെടുത്തതെന്ന് അന്വേഷണസംഘം പറഞ്ഞു.

സെപ്തംബര്‍ 25 നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പ്പെട്ടത്. മകള്‍ തേജ്വസിനി ബാല സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ ഓക്ടോബര്‍ രണ്ടിന് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.