CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 57 Minutes 26 Seconds Ago
Breaking Now

ക്യൂരിയോസിറ്റി '18' അയര്‍ലണ്ടില്‍ ആദ്യമായി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഏകദിന ശാസ്ത്ര ശില്‍പശാല ഡിസംബര്‍ 1ന് ലൂക്കനില്‍.

ഡബ്ലിന്‍: വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അയര്‍ലണ്ടില്‍ ആദ്യമായി ഏകദിന  ശാസ്ത്ര ശില്‍പശാല (Science Workshop) സംഘടിപ്പിക്കുന്നു. കുട്ടികളില്‍ വിവിധ തരത്തിലുളള ശാസ്ത്ര അഭിരുചിയും കഴിവുകളും വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്.ശാസ്ത്രീയത, സ്വതന്ത്ര ചിന്ത, മാനവികത എന്നീ മൂല്യങ്ങള്‍ ലക്ഷ്യമിട്ട് അയര്‍ലണ്ടില്‍ സ്ഥാപിതമായ എസ്സെന്‍സ് അയര്‍ലന്‍ഡ് എന്ന സംഘടനയാണ് 'ക്യൂരിയോസിറ്റി '18'  എന്ന് പേരിട്ടിരിക്കുന്ന ഈ ശില്പശാലയുടെ സംഘാടകര്‍.

 ഡിസംബര്‍  1  ആം തീയതി , ശനിയാഴ്ച, രാവിലെ 9:30 മുതല്‍ വൈകിട്ട് 5:00  മണി വരെ ലൂക്കന്‍ പമേഴ്‌സ്ടൗണിലെ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളിലാണ് 'ക്യൂരിയോസിറ്റി '18' അരങ്ങേറുന്നത്. കുട്ടികളെ ജൂനിയര്‍ (Primary School)  സീനിയര്‍ ( Secondary School ) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചു സയന്‍സ് ക്വിസ് , സയന്‍സ് പ്രൊജക്റ്റ് അവതരണം എന്നിവ ഉണ്ടായിരിക്കും.

കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രത്തെ അധികരിച്ച വിഷയങ്ങളില്‍ വിദഗ്ധരായവരുടെ ക്ലാസ്സുകളും ഉണ്ടാകും.

സയന്‍സ് ക്വിസ്

സയന്‍സിനെ അധികരിച്ചു മാത്രമുളള ചോദ്യങ്ങള്‍ ആയിരിക്കും.

ജൂനിയേഴ്‌സിനും , സീനിയേഴ്‌സിനും പ്രത്യേക ചോദ്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

ഒരാള്‍ക്ക് തനിച്ചോ, രണ്ടു പേര്‍ ചേര്‍ന്നുള്ള ടീം ആയോ മത്സരിക്കാം.

വ്യക്തിപരമായ കഴിവുകള്‍ കൂടി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒറ്റയ്ക്കും മത്സരിക്കാനുളള  അവസരം ഒരുക്കുന്നത്.

വിഷയാവതരണം 

സയന്‍സ് ക്വിസിനെ തുടര്‍ന്ന് 'Sand & Technology' എന്ന വിഷയത്തെ കുറിച്ച് Intel Corporation Ireland ലെ Processor Engineer ആയ ഡോ. രജത് വര്‍മ്മ വിദ്യാര്‍ത്ഥികളോട് സംസാരിക്കും. ഡബ്ലിനിലെ D.I.T Chemical Dept. ല്‍ നിന്നും 'Environmental benign coating for aerospace and automobile application' എന്ന വിഷയത്തില്‍ അദ്ദേഹം ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

തുടര്‍ന്ന് 'Science in our life' എന്ന വിഷയത്തില്‍ അഡ്വ. ജിതിന്‍ റാം ക്ലാസ് എടുക്കും. Mechanical Engineering പൂര്‍ത്തിയാക്കിയ അദ്ദേഹം സിവില്‍ സര്‍വീസ് കോച്ചിങ് അധ്യാപകന്‍ കൂടിയാണ്.

സയന്‍സ് പ്രൊജക്റ്റ്

ഉച്ചഭക്ഷണത്തിന് ശേഷമുള്ള സയന്‍സ് പ്രോജെക്ടില്‍ ഒരാള്‍ക്ക് തനിച്ചോ , രണ്ടു പേര്‍ക്ക് ഒരു ടീം ആയോ മത്സരിക്കാം. 5 മുതല്‍ 10 മിനിറ്റ് വരെ ഓരോ ടീമിനും പ്രൊജക്ട്ടിനെ പറ്റി  സദസിനോട് വിശദീകരിക്കാന്‍ അവസരം ലഭിക്കും.

പല തരം രൂപങ്ങളോ , മോഡലുകളോ കമ്പ്യൂട്ടര്‍ പ്രസന്റേഷനോ ഇതിനായി ഉപയോഗിക്കാം.

താഴെ കൊടുത്തിരിക്കുന്ന നാല് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നിലാവണം പ്രൊജക്റ്റ് അവതരണം.

Juniors (Primary School )

1. Solar System

2. Theory of Evolution

3. Earth Science  (pollution, global warming etc..)

4. Atom Model

Seniors (Secondary School)

1. Energy Sustainabiltiy

 

2. Emerging Technologies

3. Global Warming

4. Bio Technology

Sligo Institute of Technology  സയന്റിസ്റ്റും, മലയാളികള്‍ക്ക് സുപരിചിതനുമായ ഡോ: സുരേഷ് സി. പിള്ള വിദ്യാര്‍ത്ഥികളുടെ പ്രോജക്ടുകള്‍ വിലയിരുത്തി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും.

തുടര്‍ന്ന് അദ്ദേഹം 'Why project based learning is important?'  എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കും.

സയന്‍സ് ക്വിസിലും സയന്‍സ് പ്രൊജക്ടിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. ഒപ്പം പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എസ്സെന്‍സ് അയര്‍ലന്‍ഡ് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 20 നു മുമ്പായി എസ്സെന്‍സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

http://www.essense.ie/

ഒരു വിദ്യാര്‍ത്ഥിക്ക് 10 യൂറോ വീതം റെജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായിരിക്കുന്ന ശാസ്ത്രബോധത്തെ പരിപോഷിപ്പിക്കുവാനും , അറിവിന്റെ വ്യത്യസ്ഥ മേഖലകളിലേക്ക് അവരെ കൈ പിടിച്ചു നടത്തുവാനും  ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കണമെന്ന് എസ്സെന്‍സ് അയര്‍ലന്‍ഡ് അഭ്യര്‍ത്ഥിക്കുന്നു.

രാവിലെ മുതല്‍ ഫുഡ്സ്റ്റാളില്‍ ഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: 0872263917 , 0879289885, 0892113987 

 

 




കൂടുതല്‍വാര്‍ത്തകള്‍.