CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 47 Minutes 9 Seconds Ago
Breaking Now

മീ ടു വിവാദം ; വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവച്ചു

ഗുരുതര ആരോപണങ്ങളാണ് മന്ത്രി നേരിടുന്നത്.

മീ ടൂ വിവാദത്തില്‍ അകപ്പെട്ട വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവെച്ചു. മാധ്യപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരാണ് എം ജെ അക്ബറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നിയിച്ചിരുന്നത്. വിവാദം ശക്തമായതിനെ തുടര്‍ന്ന് വിദേശ പര്യടനത്തിലായിരുന്ന എംജെ അക്ബറിനോട് പര്യടനം വെട്ടിക്കുറച്ച് തിരികെയെത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

ഗുരുതര ആരോപണങ്ങളാണ് മന്ത്രി നേരിടുന്നത്. മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളാണ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതില്‍ ഭൂരിഭാഗവും.

ഈ മാസം ഒക്ടോബര്‍ എട്ടിന് മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയാണ് അക്ബറിനെതിരായി മീ ടൂ ക്യാമ്പയിന്‍ തുടങ്ങിയത്. ഇ മെയില്‍ മുഖേനയാണ് രാജിക്കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചത് എന്നാണ് വിവരം. ഇന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി എം ജെ അക്ബര്‍ ചര്‍ച്ച നടത്താന്‍ സമയം ചോദിച്ചിരുന്നു. തുടര്‍ന്നാണ് രാജി പ്രഖ്യാപനം പുറത്തുവന്നത്.

ഒമ്പതോളം മാധ്യമപ്രവര്‍ത്തകരാണ് എം ജെ അക്ബറിനെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ബിജെപിയിലെ മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരും നേതാക്കളും അക്ബര്‍ രാജിവെയ്ക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.