CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 33 Minutes 19 Seconds Ago
Breaking Now

ഇത്ര ഇരട്ടത്താപ്പ് വേണോ ; അടൂര്‍ ഭാസിയ്‌ക്കെതിരെ പോരാടിയെന്ന് പറയുന്ന കെപിഎസി ലളിതയുടെ പുതിയ നിലപാട് പ്രതിഷേധത്തിനിടയാക്കുന്നു

വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സഹപ്രവര്‍ത്തകയായ നടി ലൈംഗീകമായി അപമാനിക്കപ്പെട്ടിട്ടും അവള്‍ക്കൊപ്പം നില്‍ക്കാതെ, പ്രതിസ്ഥാനത്തുള്ള ദിലീപിനൊപ്പം നില്‍ക്കുകയാണ് കെപിഎസി ലളിത.

അടൂര്‍ ഭാസിച്ചേട്ടനാണ് എന്റെ ഏറ്റവും വലിയ ശത്രു എന്നു കെപിഎസി ലളിത എപ്പോഴും പറയാറുണ്ട്. ആത്മകഥയിലേയും വില്ലനാണ് അടൂര്‍ ഭാസി.കൂടാതെ, ഹരിഹരന്റെ 'അടിമക്കച്ചവടം' എന്ന സിനിമാ സെറ്റില്‍ വച്ച് അടൂര്‍ ഭാസിയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അക്കാലത്തെ സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ കൊടുത്തെന്നും, എന്നാല്‍ മലയാള സിനിമ അടക്കിവാഴുന്ന അടൂര്‍ ഭാസിക്കെതിരെ നടപടിയെടുക്കാന്‍ ചലച്ചിത്ര പരിഷത്ത് സെക്രട്ടറിയായ ഉമ്മര്‍ തയ്യാറായില്ലെന്നും ലളിത ആരോപിക്കുന്നു. 

' നിനക്ക് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ ? എന്ന് ഉമ്മര്‍ക്ക ചോദിച്ചു. കുറേയായി സഹിക്കുന്നതിനാലാണ് പരാതി നല്‍കിയതെന്നും എന്തെങ്കിലും നടപടി എടുക്കാന്‍ സാധിക്കുമോ എന്ന് ഞാനും ചോദിച്ചു. പറ്റില്ലെന്ന് പറഞ്ഞു. നട്ടെല്ലില്ലാത്തവര്‍ അവിടെയിരുന്നാല്‍ ഇങ്ങനെയേ പറ്റൂ എന്ന് ഞാനും മറുപടി പറഞ്ഞു. ഞാന്‍ ഒറ്റയ്ക്ക് നിന്ന് പൊരുതി. പക്ഷേ ഹരിഹരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പം നിന്നു'. കെപിഎസി ലളിത പറഞ്ഞവസാനിപ്പിക്കുന്നു. 

വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സഹപ്രവര്‍ത്തകയായ നടി ലൈംഗീകമായി അപമാനിക്കപ്പെട്ടിട്ടും അവള്‍ക്കൊപ്പം നില്‍ക്കാതെ, പ്രതിസ്ഥാനത്തുള്ള ദിലീപിനൊപ്പം നില്‍ക്കുകയാണ് കെപിഎസി ലളിത. ഉത്തരവാദിത്വ സ്ഥാനത്തുള്ള ലളിതയുടെ ഇരട്ടത്താപ്പ് വിവാദമായിരിക്കുകയാണ്.

ഡബ്യുസിസിക്കെതിരെ അമ്മയ്ക്ക് വേണ്ടി ഇന്ന്  നടത്തിയ പത്രസമ്മേളനത്തില്‍ സിദ്ധിഖിനൊപ്പം നിന്ന് കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെ: 'നടിമാര്‍ ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. രാജിവെച്ചവര്‍ ആദ്യം ചെയ്ത തെറ്റിന് ക്ഷമ പറയട്ടെ. മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ ഉള്ളി തൊലിച്ചത് പോലേയുള്ളൂ. ഉന്നയിക്കുന്ന ആരോപണം അനാവശ്യമാണ്', എന്നൊക്കെയാണ്. തനിക്ക് നേരിട്ടത് മാത്രമാണ് അതിക്രമമെന്നും മറ്റുള്ളവര്‍ക്ക് സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ളൂ എന്നുമാണ് ലളിതയുടെ നിലപാട്.

 




കൂടുതല്‍വാര്‍ത്തകള്‍.