CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 52 Seconds Ago
Breaking Now

ചൂടേറിയ ഒക്ടോബര്‍ വിടവാങ്ങുന്നു ശൈത്യകാലം വരുന്നു; അടുത്ത ആഴ്ച മുതല്‍ ബ്രിട്ടന് മുകളില്‍ തണുപ്പിന്റെ പുതപ്പ് വിരിക്കാന്‍ ആര്‍ട്ടിക്ക് കാറ്റ് വീശിയെത്തും; രാത്രിയോടെ താപനില -1 സെല്‍ഷ്യസിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്; തയ്യാറെടുക്കാന്‍ സമയമായി

ഏഴ് വര്‍ഷത്തിനിടെയുള്ള ഏറ്റവും ചൂടേറിയ ഒക്ടോബര്‍ ദിനവും ഇക്കുറി രേഖപ്പെടുത്തിയിരുന്നു.

ആര്‍ട്ടിക്ക് കാറ്റ് വീശിയെത്തുന്നതിന് മുന്‍പ് തന്നെ ബ്രിട്ടനിലെ ചില ഭാഗങ്ങളില്‍ താപനില ഫ്രീസിംഗ് പോയിന്റിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്. സ്‌കോട്ട്‌ലണ്ടിലെ ഗ്രാമപ്രദേശങ്ങളിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഇന്ന് രാത്രിയോടെ താപനില -1 സെല്‍ഷ്യസിലേക്ക് താഴുമെന്ന് കാലാവസ്ഥാ പ്രവചകര്‍ കരുതുന്നു. ഇതോടൊപ്പം ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞും എത്തും. യുകെയുടെ തീരങ്ങളിലേക്ക് കൂടുതല്‍ ശക്തമായ തണുത്ത കാറ്റുമായി ഗ്രീന്‍ലാന്‍ഡിന് മുകളില്‍ തമ്പടിച്ചിരിക്കുന്ന അറ്റ്‌ലാന്റിക് ജെറ്റ് സ്ട്രീമും കൂടി ചേരുന്നതോടെ അടുത്ത ആഴ്ച മുതല്‍ തണുപ്പ് എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കും. 

ഒരു മാസം മുന്‍പ് ബ്രിട്ടന്‍ അനുഭവിച്ച കാലാവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഇത് നല്‍കുക. ഏഴ് വര്‍ഷത്തിനിടെയുള്ള ഏറ്റവും ചൂടേറിയ ഒക്ടോബര്‍ ദിനവും ഇക്കുറി രേഖപ്പെടുത്തിയിരുന്നു. ബ്രിട്ടനില്‍ ഇന്നലെ കണ്ട ഏറ്റവും ഉയര്‍ന്ന താപനില ലണ്ടനിലായിരുന്നു, 21.4 സെല്‍ഷ്യസ്. നോര്‍ത്ത് അമേരിക്കയിലെ സംഭവവികാസങ്ങള്‍ ചേര്‍ന്ന് ഉയര്‍ന്ന സമ്മര്‍ദം തിരിച്ചെത്തുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഇതോടെ അടുത്ത ആഴ്ച മുതല്‍ ബ്രിട്ടനില്‍ കാലാവസ്ഥ തണുപ്പനാകും. 

ഇന്ന് പകല്‍ സമയത്ത് താപനില സാധാരണ നിലയിലാകുമെങ്കിലും നാളെ സ്‌കോട്ട്‌ലാന്‍ഡിന്റെ നോര്‍ത്ത് വെസ്റ്റ് ഭാഗങ്ങള്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ മഴയുണ്ടാകും. സൗത്ത് ഭാഗങ്ങളില്‍ താരതമ്യേന ചൂട് അനുഭവപ്പെടുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി. രാത്രികാലങ്ങളിലാണ് ഇപ്പോള്‍ തണുപ്പ് അധികമായി അനുഭവപ്പെട്ട് തുടങ്ങുക. കാലം കൊടുങ്കാറ്റ് വീശിയടിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് ബ്രിട്ടനില്‍ താപനില മാറുന്നത്. വെയില്‍സില്‍ 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം വെള്ളപ്പൊക്കം ഇതോടെ സംഭവിക്കുകയും ചെയ്തു. 

ശൈത്യകാലം എത്തുന്നുവെന്ന വാര്‍ത്ത വന്നതോടെ ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളും ആളുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇക്കുറി നേരത്തെ ഭയന്നത് പോലെ ശൈത്യം അത്ര രൂക്ഷമാകില്ലെന്നാണ് കരുതുന്നത്. എല്‍ നിനോ പ്രതിഭാസം ശക്തിയാര്‍ജ്ജിക്കാത്തതാണ് ബ്രിട്ടന് ആശ്വാസമാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.