ബ്രിസ്റ്റോള്‍, ഫിഷ്പോണ്ട്സ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന പത്തു ദിവസത്തെ ജപമാലയും ദിവ്യകാരുണ്യാരാധനയും ആഘോഷമായ ദിവ്യബലിയ്ക്ക് ശേഷം വിവിധ യൂണിറ്റുകളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ ഒക്ടോബര്‍ 18ാം തീയതി വ്യാഴം മുതല്‍ 27 ശനിവരെ വൈകീട്ട് 8 മണിയ്ക്ക് നടത്തപ്പെടും. കൊന്തമാസത്തില്‍ ജപമാല പ്രാര്‍ത്ഥനയിലൂടെ ആത്മീയവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും പ്രാപിച്ച് വിശുദ്ധിയില്‍ വളരുവാന്‍ എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് ഏവരേയും സസ്നേഹം ക്ഷണിക്കുന്നു.