CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 5 Minutes Ago
Breaking Now

ആത്മാക്കൾക്ക് വേണ്ടിയുള്ള ആരാധന സന്ദർലാണ്ടിൽ ഏപ്രിൽ-17 ബുധനാഴ്ച

സന്ദർലാണ്ട്: നമ്മുടെ കുടുംബത്തിൽ നിന്നും വേർപിരിഞ്ഞു പോയ പ്രിയപെട്ടവരുടെ  ആത്മശാന്തിക്കായുള്ള പന്ത്രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ആരാധനയ്ക്ക് സന്ദർലാണ്ടിൽ സെ. ജോസെഫ്സ് പ്രാർഥനാഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഏപ്രിൽ 17 ബുധനാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ തുടക്കമാകുന്നു. ജപമാലയും, മധ്യസ്ഥപ്രാർഥനകളും, കുട്ടികൾക്കുംകുടുംബങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക  പ്രാര്ത്ഥനകളാൽ സമ്പന്നമാകുന്ന സായംസന്ധ്യയിൽ ഇംഗ്ലിഷ് സമൂഹത്തിന്റെ സാന്നിധ്യവും ഉണ്ടാകും. വ്യാഴാഴ്ച രാവിലെ ഏഴിന് അവസാനിക്കുന്ന പ്രാർഥനായജ്ഞത്തിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും യേശു നാമത്തിൽ ക്ഷണിക്കുന്നു.

പ്രാർത്ഥനാവേദി: സെ. ജോസെഫ്സ് ചർച്ച്, മിൽഫീൽഡ്, സന്ദർലാണ്ട്. SR4 6HP

സമയം: ഏപ്രിൽ 17, ബുധൻ- 7. 00 pm to ഏപ്രിൽ- 18, വ്യാഴം- 7. 00 am

 

 




കൂടുതല്‍വാര്‍ത്തകള്‍.