ബ്രിസ്റ്റോള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോസ്മോപോളിറ്റന്‍ ക്ലബ്ബിന്റെ രണ്ടാം വാര്‍ഷികവും ക്രിസ്ത്മസ് പുതുവത്സരാഘോഷങ്ങളും ജനുവരി അഞ്ചിന് നടക്കും. ചടങ്ങില്‍ കലാ സാംസകാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും .കേരളത്തിലെ പ്രളയത്തില്‍ വീട് നഷ്ടപെട്ട കുടുംബങ്ങളെ സഹായിക്കാന്‍ കോസ്മോപോളിറ്റന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഓണത്തിന് നടത്തിയ ചാരിറ്റി ഇവെന്റിന്റേയും ഈ വരുന്ന ഡിസംബര്‍ ഇരുപത്തിരണ്ടിനു നടത്തുന്ന ക്രിസ്മസ് കാരോളിന്റെയും വരുമാനം ഈ കുടുംബങ്ങള്‍ക്ക് കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് കൈമാറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .ഇതോടനുബന്ധിച്ചു ഡിസംബര്‍ ഇരുപത്തി രണ്ടിന് ക്രിസ്മസ് കരോള്‍ നടത്തുന്നതായിരിക്കും .
ജനുവരി അഞ്ചിന് നടത്തുന്ന വാര്‍ഷികാഘോഷങ്ങള്‍ കലാസാംസാകാരിക രംഗത്തെ പ്രമുഖ വ്യക്തി ഉത്ഘാടനം ചെയ്യും . പരിപാടികളുടെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കും .
കൂടുതല്‍ വിവരങ്ങള്‍ക്ക് :
:cosmopolitanclub.bristol@outlook.com