CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 25 Seconds Ago
Breaking Now

ഹാരി പോട്ടര്‍ പീഡനം; അഞ്ച് വയസ്സുകാരനെ രണ്ടാനമ്മ പട്ടിണിക്കിട്ട് എല്ലുംതോലുമാക്കി; സ്റ്റെയര്‍കെയ്‌സിന് താഴെ ആണിയും, വയറും നിറഞ്ഞ ഇടത്ത് താമസിപ്പിച്ചു; 28 വര്‍ഷം അകത്ത്

നിങ്ങളുടെ തെറ്റുകളാണ് ഈ വിധിയില്‍ കൊണ്ടെത്തിച്ചതെന്ന് ബ്ലെയ്‌മെയറുടെ മകന്‍ വിധി പ്രസ്താവിക്കവെ കോടതിയില്‍ പ്രതികരിച്ചു

അഞ്ച് വയസ്സുകാരനെ പട്ടിണിക്കിട്ട് സ്റ്റെയര്‍കെയ്‌സിന് താഴെ കുടുസ്സുമുറിയുണ്ടാക്കി താമസിപ്പിച്ച രണ്ടാനമ്മയ്ക്ക് 28 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി. 37-കാരി ടാമി ബ്ലെയ്‌മെയറാണ് കുട്ടിയെ മനഃപ്പൂര്‍വ്വം നിരാകരിച്ച് നരകിപ്പിച്ചത്. ഹാരി പോട്ടര്‍ മുറി എന്ന് കുടുംബം വിശേഷിപ്പിച്ച സ്റ്റെയര്‍കെയ്‌സിന് താഴെയുള്ള ഇടത്താണ് അഞ്ച് വയസ്സ് മാത്രമുണ്ടായിരുന്ന ജോര്‍ദ്ദാനെ ഇവര്‍ താമസിപ്പിച്ചത്. ഇതില്‍ ആണികളും, വയറുകളും നിറഞ്ഞ് ഒരു ചെറിയ കിടക്ക മാത്രമാണ് ഉണ്ടായിരുന്നത്. 

രക്ഷപ്പെടുത്തുമ്പോള്‍ ജോര്‍ദ്ദാന് 13 കിലോ മാത്രമായിരുന്നു ഭാരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പട്ടിണിക്കിട്ടത് മൂലം മരണത്തിന് അരികിലെത്തിയ സമയത്താണ് ഈ സംഭവങ്ങളെക്കുറിച്ച് ബ്ലെയ്‌മെയറുടെ 16-കാരനായ മകന്‍ അധികൃതരെ അറിയിച്ചത്. കേസില്‍ അറസ്റ്റിലായ ജോര്‍ദ്ദാന്റെ പിതാവ് കുറ്റം ഏറ്റതോടെ 15 വര്‍ഷത്തെ ജയില്‍ശിക്ഷ നേടി അകത്തായിരുന്നു. 2014 മാര്‍ച്ചിലാണ് ജോര്‍ദ്ദാന്‍ നേരിട്ട ഞെട്ടിപ്പിക്കുന്ന തടവറ കഥ വെളിച്ചത്ത് വന്നത്. 

തന്റെ അമ്മയും, രണ്ടാനച്ഛനും ചേര്‍ന്ന് ജോര്‍ദ്ദാനെ പീഡിപ്പിക്കുകയാണെന്നാണ് ഇവരുടെ മകന്‍ അറിയിച്ചത്. ഒരു ഡയപ്പര്‍ മാത്രമാണ് അണിയാന്‍ നല്‍കുന്നതെന്നും, സ്റ്റെയര്‍കെയ്‌സിന് കീഴിലാണ് താമസമെന്നും ഇവന്‍ അധികൃതരോട് പറഞ്ഞു. പോലീസ് വരുന്നുവെന്ന് മനസ്സിലാക്കിയ ആറ് മാസം ഗര്‍ഭിണിയായ ബ്ലെയ്‌മെയര്‍ ജോര്‍ദാനുമായി ഒളിവില്‍ പോയി. എന്നാല്‍ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത് ഇവരെ അടുത്തുള്ള മോട്ടലില്‍ നിന്നും പിടികൂടി. 

തീരെ ഭാരം കുറഞ്ഞ് എല്ലും തോലുമായി മാറിയ ജോര്‍ദാനെയാണ് പോലീസ് കണ്ടെത്തിയത്. കടുത്ത ശാരീരിക പീഡനവും, പട്ടിണിക്കിടലും സ്ഥിരമായി നേരിട്ടതായി ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നിങ്ങളുടെ തെറ്റുകളാണ് ഈ വിധിയില്‍ കൊണ്ടെത്തിച്ചതെന്ന് ബ്ലെയ്‌മെയറുടെ മകന്‍ വിധി പ്രസ്താവിക്കവെ കോടതിയില്‍ പ്രതികരിച്ചു. സംഭവത്തിന് ശേഷം ജോര്‍ദാനെ യഥാര്‍ത്ഥയ്ക്ക് അമ്മയ്ക്ക് കൈമാറി. മറ്റ് കുട്ടികളെ സിപിഎസ് കസ്റ്റഡിയിലും, പിഞ്ചുകുഞ്ഞിനെ ഫോസ്റ്റര്‍ കെയറിനും കൈമാറി. 




കൂടുതല്‍വാര്‍ത്തകള്‍.