CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 44 Seconds Ago
Breaking Now

ഭാര്യ അടുത്തിരുന്ന് ഉറങ്ങുമ്പോള്‍ തനിസ്വഭാവം കാണിച്ച ഇന്ത്യക്കാരന് എട്ടിന്റെ പണി; വിമാനയാത്രയില്‍ സഹയാത്രികയെ പീഡിപ്പിച്ച ടെക് ജീവനക്കാരന് 9 വര്‍ഷത്തെ ജയില്‍ശിക്ഷ; ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ ഇന്ത്യയിലേക്ക് നാടുകടത്തും

ഉറക്കഗുളിക കഴിച്ചതിനാല്‍ സ്ത്രീയെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നാണ് ആദ്യം രാമമൂര്‍ത്തി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്

ലാസ് വെഗാസില്‍ നിന്നും ഡിട്രോയിറ്റിലേക്കുള്ള വിമാനയാത്രക്കിടെ 22-കാരിയെ ലൈംഗികമായി അപമാനിച്ച ഇന്ത്യക്കാരന് യുഎസ് കോടതി ഒന്‍പത് വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. വര്‍ക്ക് വിസയില്‍ യുഎസില്‍ ജോലി ചെയ്തിരുന്ന പ്രഭു രാമമൂര്‍ത്തിയാണ് നാണംകെട്ട് പിടിയിലായത്. ഈ വര്‍ഷം ജനുവരി 3-ന് സ്പിരിറ്റ് എയര്‍ലൈന്‍സിലെ യാത്രക്കിടെയാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്. ഉറക്കത്തിലായിരുന്ന യാത്രക്കാരി ഇടയ്ക്ക് മയക്കം വിട്ടുണരുമ്പോള്‍ രാമമൂര്‍ത്തി ഇവരുടെ വസ്ത്രത്തിനുള്ളില്‍ കൈ കടത്തിയ നിലയിലായിരുന്നു. ഉടന്‍ സീറ്റ് വിട്ടെഴുന്നേറ്റ ഇവര്‍ വിമാനത്തിലെ ജീവനക്കാരെ പീഡനത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു. 

35-കാരനായ രാമമൂര്‍ത്തി ഭാര്യക്കൊപ്പമാണ് വിമാനത്തില്‍ യാത്ര ചെയ്തിരുന്നത്. ഇവര്‍ തൊട്ടുപിന്നിലെ സീറ്റില്‍ ഇരിക്കവെയാണ് അടുത്തിരുന്ന ഇരയെ ഇയാള്‍ ലക്ഷ്യമിട്ടത്. ആഗസ്റ്റില്‍ ഗ്രാന്‍ഡ് ജൂറി ഇന്ത്യന്‍ ടെക് ജീവനക്കാരന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇന്നലെ ഫെഡറല്‍ കോടതി മുന്‍പാകെ ഹാജരാക്കിയപ്പോഴാണ് ജഡ്ജ് ടെറെന്‍സ് ബെര്‍ഗ് ഒന്‍പത് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. വിമാനത്തില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും സുരക്ഷിതമായിരിക്കാനുള്ള അവകാശമുണ്ടെന്ന് പ്രോസിക്യൂട്ടര്‍ മാത്യൂ ഷ്‌നെയ്‌ഡെര്‍ വ്യക്തമാക്കി. ഇരകളുടെ സാഹചര്യം മുതലെടുക്കാനുള്ള ശ്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ഉറപ്പാക്കുന്നതാണ് ഈ വിധി, പ്രോസിക്യൂട്ടര്‍ പറഞ്ഞു. 

ഉറക്കഗുളിക കഴിച്ചതിനാല്‍ സ്ത്രീയെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നാണ് ആദ്യം രാമമൂര്‍ത്തി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഭാര്യ പറഞ്ഞാണ് സഹയാത്രിക തന്റെ മുട്ടില്‍ കിടന്ന കാര്യം അറിഞ്ഞതെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇര ഉറക്കം വിട്ടുണര്‍ന്നതോടെയാണ് ഇയാള്‍ ഭാര്യയുടെ തളില്‍ ഉറക്കം അഭിനയിച്ച് കിടന്നതെന്ന് യുഎസ് അറ്റോണി അമാന്‍ഡ ജവാദ് മെമ്മോയില്‍ കുറിച്ചു. 2018-ല്‍ യുഎസ് വിമാനങ്ങളില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങളുടെ എണ്ണമേറിയതായാണ് കണക്ക്. എന്നാല്‍ കേസിന്റെ നൂലാമാലകള്‍ ഭയന്ന് പലരും ഇത് റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്നാല്‍ പീഡനം തിരിച്ചറിഞ്ഞ ഉടനെ 22-കാരി ജീവനക്കാരോട് സംഭവം റിപ്പോര്‍ട്ട് ചെയ്യാനുള്ള ധൈര്യം പ്രകടിപ്പിച്ചു. 

ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയാല്‍ രാമമൂര്‍ത്തിയെ ഇന്ത്യയിലേക്ക് നാടുകടത്തും. 




കൂടുതല്‍വാര്‍ത്തകള്‍.